ഇതിനെ തുടർന്നാണ് മേയംപുലിയിലെ നാട്ടുകാർ വീടുകളിൽ വളർത്തിയിരുന്ന തത്തകളെ അധികൃതർക്ക് കൈമാറിയത്. വീടുകളിൽ വളർത്തിയിരുന്നതിനാൽ പല തത്തകളുടെയും ചിറകുകൾ വെട്ടിയിട്ടുണ്ടായിരുന്നു. അതിനാൽ ചിറകുകൾ മുളയ്ക്കും വരെ അവയെ സംരക്ഷിച്ചിരുന്നു. തുടർന്ന് ചിറകുകൾ മുളച്ച ശേഷം 200ഓളം തത്തകളെ ജില്ലാ കളക്ടർ ബി വിഷ്ണു ചന്ദ്രന്റെയും ഫോറസ്ററ് ഓഫീസർ എസ്. ഹേമലതയുടെയും നേതൃത്വത്തിൽ കാട്ടിലേക്ക് തുറന്നു വിട്ടത്.
Also read-തേജസിൽ പറന്ന് നരേന്ദ്ര മോദി; യുദ്ധവിമാനത്തില്‍ പറന്ന ആദ്യ പ്രധാനമന്ത്രി
advertisement
ജൂണിൽ ഉത്തരവ് പുറപ്പെടുവിച്ച ശേഷം ജനങ്ങളോട് പക്ഷികളെ ഏൽപ്പിക്കാൻ ആവശ്യപ്പെട്ടതിന്റെ ഭാഗമായി 18 തത്തകളെ ജൂലൈയിൽ ഈ രീതിയിൽ കാട്ടിൽ തുറന്നു വിട്ടിരുന്നു. അതിന് മുമ്പ് 10 തത്തകളെയാണ് സ്വതന്ത്രരാക്കിയത്. ആകെ 220 ഓളം തത്തകളെ ഈ പദ്ധതിയുടെ ഭാഗമായി ഇതുവരെ അനധികൃത തടവിൽ നിന്നും സ്വതന്ത്രരാക്കി.
" തത്തകൾ, ഗ്രേ ഫ്രാൻകോളിൻ, മൈന, പനാഗ്, കടായി, പഞ്ചവർണ പുര, നീല തത്ത തുടങ്ങി വ്യത്യസ്ത ഇനം പക്ഷികളെ ഇങ്ങനെ വീടുകളിൽ വളർത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണ്. പക്ഷികളെ സ്വാതന്ത്രരാക്കാനുള്ള ഈ പദ്ധതിയുടെ ഭാഗമാകാനായി സ്വമേധയാ മുന്നോട്ട് വന്ന ജനങ്ങളുടെ നിലപാട് അഭിനന്ദനാർഹമാണ് " ദി ഇന്ത്യൻ ന്യൂ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ രാമനാഥപുരം ജില്ലാ ഫോറസ്റ്റ് ഓഫീസർ എസ് ഹേമലത പറഞ്ഞു.
