ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ 13 കോച്ചുകളാണ് പാളം തെററ്റിയത്. 3 കോച്ചുകൾക്ക് തീപിടിച്ചു. 1360 യാത്രക്കാരായിരുന്നു ആകെ ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെ തുടർന്ന് 2 ട്രെയിനുകൾ റദ്ദാക്കുകയും 28 ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. കഴിഞ്ഞവർഷം ജൂണിൽ നടന്ന ബാൽസോർ ട്രെയിൻ അപകടത്തിന് കാരണമായ സിഗ്നൽ നൽകുന്നതിലെതകരാറാണ് ഇവിടെയും അപകടത്തിന് കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
ദക്ഷിണ റെയിൽവെ ജനറൽ മാനേജർ ആർ.എൻ സിംഗ് അപകട സ്ഥലം സന്ദർശിച്ചു. ഇന്ന് ഉച്ചയോടെ ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം പൂർവ സ്ഥിതിയിലാക്കുമെന്നും അദ്ദേഹം അറിയിച്ചു. അപകടവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണം നടത്തും. യാത്രക്കാർക്ക് പകരം ട്രെയിൻ ഒരുക്കിയതായും റെയിൽവേ അറിയിച്ചു.
advertisement
ഹെല്‍പ് ലൈന്‍ നമ്പര്‍:
04425354151
04424354995
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Tamil Nadu
First Published :
October 12, 2024 7:28 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട് കവരൈപ്പേട്ടയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് 19 പേർക്ക് പരിക്ക്; 4 പേരുടെ നില ഗുരുതരം, 28 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു