ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിനെ തുടർന്ന്, അഗ്നിശമനാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹോസ്റ്റൽ വാർഡനും പഴങ്ങാനത്തം തണ്ടൽക്കാരൻപട്ടി സ്വദേശിയുമായ പുഷ്പ (58) ദേഹത്ത് 45 ശതമാനം പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഹോസ്റ്റലിൽ 22 ഓളം പേർ ഉണ്ടായിരുന്നെന്നും ഇവരെയെല്ലാം രക്ഷപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. ഇവരെ സുരക്ഷിതമായി മറ്റൊരു സ്ഥലത്തിൽ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ ഹോസ്റ്റൽ നടത്തുന്ന ഇൻബ ജഗദീശർ എന്ന വ്യക്തിയെ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു.
സംഭവം നടന്ന ഹോസ്റ്റൽ ലൈസൻസ് പുതുക്കിയിട്ടില്ലെന്നും സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Chennai,Tamil Nadu
First Published :
September 13, 2024 8:56 AM IST