TRENDING:

യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ

Last Updated:

ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വിശദീകരിക്കുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ അറസ്റ്റിലായ മലയാളികളായ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യു എ പി എ ചുമത്തി. പന്തളം ചേരിക്കൽ സ്വദേശി അൻസാദ്, കോഴിക്കോട് സ്വദേശി ഫിറോസ് എന്നിവര്‍ക്കെതിരെയാണ് യു എ പി എ ചുമത്തിയത്. രണ്ടുപേരും കൂട്ടാളികള്‍ക്ക് സ്ഫോടകവസ്‍തുക്കള്‍ വിതരണം ചെയ്തതായി യുപി പൊലീസ് പറഞ്ഞു. ബോംബ് നിര്‍മ്മാണത്തിന് പരിശീലനം നല്‍കുന്നയാളാണ് ഫിറോസെന്നും അന്‍സാദ് ഹിറ്റ് സ്ക്വാഡ് തലവനാണെന്നും പൊലീസ് വിശദീകരിക്കുന്നു.
advertisement

ബുധനാഴ്ച കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സ്ഫോടകവസ്തുക്കളും ആയുധങ്ങളുമായി ലക്നൗവിന് സമീപമുള്ള ക്രൂക്രിയിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ ക്രമസമാധാന തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ എത്തിയതെന്നും വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് കേസ് ഭീകരവിരുദ്ധ സേനയ്ക്ക് കൈമാറിയതായും എഡിജിപി അറിയിച്ചു. എടിഎസ് ലക്നൗ യൂണിറ്റിനാണ് അന്വേഷണ ചുമതല.

Also Read- സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍; ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ്

advertisement

അതേസമയം, ആർഎസ്എസ് തിരക്കഥയുടെ ഭാഗമാണ് അറസ്റ്റെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ. ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലർ ഫ്രണ്ട് പ്രവര്‍ത്തകരായ അൻഷാദ്, ഫിറോസ്‌ എന്നിവരെ ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്. മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബിഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലർച്ചെ 5:40 ന് ബിഹാറിലെ കത്തിഹാറില്‍ നിന്നും മുംബൈയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകിട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ലെന്ന് പോപുലർ ഫ്രണ്ട് നേതാക്കൾ പറയുന്നു.

advertisement

ഫെബ്രുവരി 16ന് രാവിലെ ഇവരുടെ കുടുംബങ്ങള്‍ കേരള പൊലീസിന് പ്രാദേശിക സ്റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാർത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനായി യുപി പോലിസ് സിനിമാ തിരക്കഥക്ക് സമാനമായ കള്ളക്കഥകളാണ് ചമയ്ക്കുന്നത്. അൻഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11 ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16 ന് അവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയതും “രാഷ്ട്ര സുരക്ഷക്ക് ഭീഷണി” എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരവും സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താറും പറഞ്ഞു.

advertisement

English Summary:  Anti-Terror Squad (ATS) of Uttar Pradesh Police has lodged a fresh FIR against the two PFI members,  Anshad Badruddin and Firoz Khan from Kerala, invoking the sections pertaining to treason.The other sections slapped on the duo include those under the Unlawful Activities (Prevention) Act (UAPA), criminal conspiracy, Arms Act, and Explosives Act.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
യുപിയില്‍ അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ
Open in App
Home
Video
Impact Shorts
Web Stories