സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍; ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ്
- Published by:Rajesh V
- news18-malayalam
Last Updated:
പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
ലഖ്നൗ: സ്‌ഫോടക വസ്തുക്കളുമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് മലയാളികള്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. പത്തനംതിട്ട സ്വദേശി അന്‍സാദ് ബദറുദ്ദീന്‍, കോഴിക്കോട് സ്വദേശി ഫിറോസ്ഖാന്‍ എന്നിവരെയാണ് ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌ഫോടക വസ്തുക്കള്‍ക്ക് പുറമേ വിവിധ ആയുധങ്ങളും രേഖകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്ന് യു പിയിലെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പ്രശാന്ത് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘം ചില ഹിന്ദു സംഘടനാ നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായി യു പി പൊലീസ് പറഞ്ഞു.
advertisement
Uttar Pradesh STF has arrested two persons connected to PFI. Explosives, detonators, weapons and incriminating documents seized from them: Prashant Kumar, UP ADG, Law & Order pic.twitter.com/Sb3RbxwUsa
— ANI UP (@ANINewsUP) February 16, 2021
രഹസ്യവിവരത്തെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഗുദംബയിലെ കുക്രെയില്‍ വെച്ച് പ്രത്യേക അന്വേഷണ സംഘം ഇരുവരെയും പിടികൂടിയത്. ഉത്തർ പ്രദേശില്‍ നിന്ന് യുവാക്കളെ ഭീകരപ്രവര്‍ത്തനത്തിനും ആക്രമണങ്ങള്‍ക്കും റിക്രൂട്ട് ചെയ്യാനും ഇവര്‍ ശ്രമം നടത്തിയെന്നും പൊലീസ് പറയുന്നു.
advertisement
English summary- According to Uttar Pradesh Police's Special Task Force (STF), it arrested two alleged members of the Popular Front of India (PFI) from Kerala on Tuesday who planned to carry out multiple blasts across the country on the occasion of Vasant Panchami. The STF has also recovered a large quantity of high-grade explosives, detonators, weapons from the two men. The arrested men have been identified as Badruddin from and Firoz Khan from Kozhikode. Some incriminating documents were also seized from them, Prashant Kumar, UP ADG, Law and Order told reporters during a press conference in Lucknow on Tuesday evening.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 17, 2021 6:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
സ്‌ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ യുപിയില്‍ അറസ്റ്റില്‍; ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ്