TRENDING:

Hathras Rape | ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തി

Last Updated:

കലാപമുണ്ടാക്കാനായി വെബ്സൈറ്റിലൂടെ പണം സമാഹരിച്ചതായും എഫ്ഐആറിൽ പറയുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പനെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തി. മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഗുരുതര വകുപ്പുകൾ കൂടി ചുമത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് മഥുര ടോൾപ്ലാസയ്ക്കു സമീപത്തു വച്ചു കാപ്പനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. ഇവർക്കു പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണു പൊലീസ് പറയുന്നത്.
advertisement

രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകരപ്രവർത്തനത്തിനു പണം സമാഹരിക്കൽ (യുഎപിഎ 17–ാം വകുപ്പ്) എന്നിവയ്ക്കു പുറമെ ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളും പൊലീസ് സിദ്ധിഖിനെതിരെയും ഒപ്പം അറസ്റ്റിലായ മുസഫർനഗർ സ്വദേശി അതീഖ്–ഉർ–റഹ്മാൻ, ബഹ്റായിച്ച് സ്വദേശി മസൂദ് അഹമ്മദ്, രാംപൂർ സ്വദേശി അലം എന്നിവർക്കെതിരെയും ചുമത്തി. കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയാണ് സിദ്ദിഖ് കാപ്പൻ.

Also Read ഹത്രാസ് പെൺകുട്ടിയും മുഖ്യപ്രതിയുമായി 104 ഫോൺകോളുകൾ; പുതിയ കണ്ടെത്തലുമായി യുപി പൊലീസ്

advertisement

‘ഞാൻ ഇന്ത്യയുടെ മകളല്ലേ?’ എന്ന തലക്കെട്ടിലുള്ള ലഘുലേഖയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഇവരിൽ നിന്നു കണ്ടെടുത്തുവെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായാണു ഇവർ ഹത്രസിലേക്കു പോയതെന്നുമാണു പൊലീസ് ആരോപണം. കലാപമുണ്ടാക്കാനായി വെബ്സൈറ്റിലൂടെ പണം സമാഹരിച്ചതായും എഫ്ഐആറിൽ പറയുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകനെതിരെ യു.എ.പി.എ ചുമത്തി
Open in App
Home
Video
Impact Shorts
Web Stories