• HOME
  • »
  • NEWS
  • »
  • india
  • »
  • Hathras Rape | ഹത്രാസ് പെൺകുട്ടിയും മുഖ്യപ്രതിയുമായി 104 ഫോൺകോളുകൾ; പുതിയ കണ്ടെത്തലുമായി യുപി പൊലീസ്

Hathras Rape | ഹത്രാസ് പെൺകുട്ടിയും മുഖ്യപ്രതിയുമായി 104 ഫോൺകോളുകൾ; പുതിയ കണ്ടെത്തലുമായി യുപി പൊലീസ്

ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം നടക്കുകയാണ്. യുപി സർക്കാരിനെതിരെയും പൊലീസിനെതിരെയും വിമർശനങ്ങളും ശക്തമാണ്.

News 18

News 18

  • News18
  • Last Updated :
  • Share this:
ലഖ്നൗ: ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയും പ്രതിയായ വ്യക്തിയും തമ്മിൽ അടുത്ത ബന്ധം പുലർത്തിയിരുന്നെന്ന വെളിപ്പെടുത്തലുമായി ഉത്തർപ്രദേശ് പൊലീസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതികളിൽ ഒരാളുടെ ഫോണിൽ നിന്ന് 104 ഫോൺകോളുകൾ ഹത്രാസിലെ പെൺകുട്ടിയുടെ ബന്ധുവിന്റെ ഫോണിലേക്ക് പോയിട്ടുണ്ടെന്നും എന്നാൽ ഇവർ തമ്മിൽ എന്താണ് സംസാരിച്ചിരിക്കുന്നതെന്ന് വ്യക്തമല്ലെന്നുമാണ് പൊലീസ് പറയുന്നത്. പെൺകുട്ടിയുടെ കുടുംബാംഗങ്ങളുടെയും പ്രതികളുടെയും കോൾ ലിസ്റ്റ് പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പെൺകുട്ടിയുടെ സഹോദരൻ സത്യേന്ദ്രയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് വിളിച്ചിരിക്കുന്നത്.

സത്യേന്ദ്രയുടെ 989 ൽ ആരംഭിക്കുന്ന നമ്പറിലെയും സന്ദീപിന്റെ 76186ൽ ആരംഭിക്കുന്ന നമ്പരിലെയും കോൾലിസ്റ്റാണ് പൊലീസ് പരിശോധിച്ചത്. ചന്ദ്പ മേഖലയിലെ ടവറുകൾ കേന്ദ്രീകരിച്ച് 2019 ഒക്ടോബർ 13 മുതലാണ് കോളുകൾ നടന്നിരിക്കുന്നത്. പെൺകുട്ടിയുടെ ഗ്രാമത്തിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയാണ് ചന്ദ്പയിലെ ടവറുകൾ. സന്ദീപിന്റെ നമ്പറുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ സത്യേന്ദ്രയുടെ ഫോണിൽ 62 ഔട്ട്ഗോയിങ് കോളുകളും 42 ഇൻകമിംഗ് കോളുകളുമാണ് സന്ദീപിന്റെ നമ്പറുമായി ഉണ്ടായിരിക്കുന്നത്.

You may also like:ബിനീഷ് കോടിയേരി മെയ് 31നും ആഗസ്റ്റ് 19നും ഇടയ്ക്ക് ലഹരി മരുന്ന് കേസ് പ്രതിയെ വിളിച്ചതിന്റെ കോൾ ലിസ്റ്റ് [NEWS]ആരോഗ്യവകുപ്പിന് പുഴുവരിച്ചു എന്ന് പറയുന്നവരുടെ മനസിനാണ് പുഴുവരിച്ചത്:മുഖ്യമന്ത്രി [NEWS] കേരളത്തില്‍ യുവാക്കളെ കൊന്നൊടുക്കുന്നതിനായി ആസൂത്രിത പദ്ധതി; ആരോപണവുമായി എ.എ റഹിം [NEWS]

അതേസമയം, സന്ദീപ് ഈ നമ്പറുകളിൽ വിളിച്ച് സംസാരിച്ചത് ആരുമായിട്ടാണെന്ന് ഇതുവരെ പൊലീസ് വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഹത്രാസ് കേസിൽ പുതിയ വഴിത്തിരിവാകും ഈ കണ്ടെത്തൽ. ഇതിനിടെ, ഹത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനെ ചോദ്യം ചെയ്യണമെന്ന് ബിജെപി നേതാവ് അമിത് മാൾവിയ ആവശ്യപ്പെട്ടു. 2019 ഒക്ടോബർ മുതൽ 2020 മാർച്ച് വരെയാണ് ഫോൺകോളുകൾ. കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ സഹോദരൻ പ്രതിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങൾ കേസിൽ പുതിയൊരു വഴിത്തിരിവാകുമെന്ന് മാൾവിയ പറഞ്ഞു. സാമൂഹിക ശത്രുതയുടെ ഫലമായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനിടെ, ഹത്രാസിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസ് അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ഉന്നതതലയോഗത്തിന് ശേഷമായിരുന്നു ഇതു സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊണ്ടത്. ശനിയാഴ്ച ഡിജിപി എച്ച്.സി അവസ്തി, ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവാനിഷ് അവസ്തി എന്നിവർ യുവതിയുടെ കുടുംബത്തെ സന്ദർശിച്ചിരുന്നു. ഇരയുടെ കുടുംബത്തെ സന്ദർശിച്ച രാഹുൽ ഗാന്ധിയും പ്രയങ്കാ ഗാന്ധിയും സംസ്ഥാന സർക്കാർ കുടുംബത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു.

ബലാത്സംഗം, കൊലപാതകം എന്നിവ കൂടാതെ അർദ്ധരാത്രി യുവതിയുടെ മൃതദേഹം കുടുംബാംഗങ്ങളുടെ അഭാവത്തിൽ പൊലീസ് സംസ്ക്കരിച്ചതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഹത്രാസിലെ നിർഭാഗ്യകരമായ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കേസ് സിബിഐയെ ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റിൽ പറഞ്ഞു. സംഭവത്തിന് ഉത്തരവാദികളായവർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.രാജ്യവ്യാപകമായ പ്രതിഷേധത്തിനിടെ 20കാരിയുടെ കുടുംബാംഗങ്ങളെ കാണാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകുന്നേരം ഹത്രാസിലെത്തിയിരുന്നു. കുടുംബാഗങ്ങളെ സന്ദർശിച്ച ശേഷം യുവതിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. രാഹുലും പ്രിയങ്കയും ഉൾപ്പെടെ അഞ്ച് നേതാക്കൾക്കാണ് ഹത്രാസിലേക്ക് പോകാൻ പൊലീസ് അനുമതി നൽകിയത്. ഇതിനിടെ വ്യാഴാഴ്ച ഇവരുടെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുലിനെ പൊലീസ് തടഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ചയും രാഹുൽ മറ്റു നേതാക്കൾക്കും പ്രവർത്തകർക്കും ഒപ്പം എത്തിയത്.

ഇതിനിടെ, ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം നടക്കുകയാണ്. യുപി സർക്കാരിനെതിരെയും പൊലീസിനെതിരെയും വിമർശനങ്ങളും ശക്തമാണ്.
Published by:Joys Joy
First published: