TRENDING:

'സനാതന ധർമ്മം ഉന്മൂലനം ചെയ്യൂ'; വിവാദ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ വിമർശനം

Last Updated:

പരാമർശം വലിയ രീതിയിൽ വിവാദമായതോടെ ഇതിൽ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്തുള്ള വിവാദ പരാമർശത്തിൽ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ വിമർശനം. നിങ്ങൾ ഒരു മന്ത്രിയാണെന്നും ഒരു പരാമർശം നടത്തുമ്പോൾ അതിന്റെ അനന്തരഫലങ്ങൾ അറിഞ്ഞിരിക്കണമെന്നും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. കൂടാതെ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ദുരുപയോഗം ചെയ്തതിന് ശേഷം എന്തിനാണ് സുപ്രീം കോടതിയെ സമീപിച്ചതെന്നും കോടതി ചോദിച്ചു.
ഉദയനിധി സ്റ്റാലിൻ
ഉദയനിധി സ്റ്റാലിൻ
advertisement

ഭരണഘടനയുടെ ആർട്ടിക്കിള്‍ 19 (1) എ, 25 എന്നിവ പ്രകാരം ഉദയനിധി സ്റ്റാലിൻ തന്റെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. "ഇപ്പോള്‍ ആർട്ടിക്കിള്‍ 32 പ്രകാരമുള്ള (സുപ്രീം കോടതിയില്‍ ഹർജി ഫയല്‍ ചെയ്യാൻ) അവകാശം വിനിയോഗിക്കുകയാണോ? നിങ്ങള്‍ പറഞ്ഞതിൻ്റെ അനന്തരഫലങ്ങള്‍ അറിയാമോ? നിങ്ങള്‍ ഒരു സാധാരണക്കാരനല്ല, ഒരു മന്ത്രിയാണ്. അനന്തരഫലങ്ങളെ കുറിച്ച്‌ അറിഞ്ഞിരിക്കണം" എന്നും കോടതി വ്യക്തമാക്കി.

അതേസമയം കേസ് മാർച്ച്‌ 15 ലേക്ക് മാറ്റിയതായും അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയും ഭരണകക്ഷിയായ ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിൻ്റെ മകനാണ് ഉദയനിധി സ്റ്റാലിൻ. കഴിഞ്ഞ സെപ്തംബറിലാണ് ഉദയനിധി സ്റ്റാലിൻ വിവാദ പ്രസ്താവന നടത്തിയത്. സനാതന ധർമ്മം സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ആയിരുന്നു അദ്ദേഹം ആഹ്വാനം ചെയ്തത്. കൂടാതെ സനാതന ധർമ്മം ഡെങ്കിപ്പനിക്കും മലേറിയക്കും സമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

advertisement

"നമുക്ക് ഇല്ലാതാക്കേണ്ട ചില കാര്യങ്ങളുണ്ട്, കൊതുകുകൾ, ഡെങ്കിപ്പനി, മലേറിയ, കൊറോണ, ഇവയെല്ലാം നമുക്ക് എതിർക്കാൻ കഴിയാത്ത കാര്യങ്ങളാണ്, അവയെ തുടച്ചുനീക്കണം. സനാതനവും ഇതുപോലെയാണ്”. എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ . പരാമർശം വലിയ രീതിയിൽ വിവാദമായതോടെ ഇതിൽ വിശദീകരണവുമായും അദ്ദേഹം രംഗത്തെത്തിയിരുന്നു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Udhayanidhi Stalin reprimanded by Supreme Court for his remark to eradicate Sanatana Dharma

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'സനാതന ധർമ്മം ഉന്മൂലനം ചെയ്യൂ'; വിവാദ പരാമർശത്തിൽ ഉദയനിധി സ്റ്റാലിന് സുപ്രീം കോടതിയുടെ വിമർശനം
Open in App
Home
Video
Impact Shorts
Web Stories