തെരഞ്ഞെടുപ്പ് കമ്മിഷനും വിദ്യാഭ്യാസ മന്ത്രാലയവും നല്‍കുന്ന ക്രിയാത്മകമായ കണ്ടന്റുകളും വീഡിയോകളും ബാനറുകളും സെല്‍ഫി പോയിന്റുകളും മറ്റും കോളേജുകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കുമെന്ന് യുജിസി ചെയര്‍മാന്‍ മമിദാല ജഗദീഷ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ടു ചെയ്തു.
'മേരാ പെഹ്‌ല വോട്ട് ദേശ് കേ ലിയേ' പ്രചാരണം രാജ്യവ്യാപകമായി നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് യുജിസി അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബുധനാഴ്ച തുടക്കം കുറിച്ച പ്രചാരണം മാര്‍ച്ച് ആറ് വരെ തുടരും. സര്‍വകലാശാലകള്‍, കോളേജുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായി നിഷ്‌കര്‍ച്ചിട്ടുള്ള സ്ഥലങ്ങളില്‍ വോട്ടര്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്ന് യുജിസി ചെയര്‍മാന്‍ പറഞ്ഞു. യുവാക്കളുടെ നേട്ടങ്ങള്‍ ക്യാംപെയ്‌നില്‍ പ്രധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ബോധവത്കരണ പരിപാടികളില്‍ വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ യുവതീ യുവാക്കളെ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യും.
advertisement