ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് (AIAPGET)-2024 ജൂലൈ ആറിന് നടത്തുമെന്നും എന്‍ടിഎ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. നേരത്തെ ജൂണ്‍ സെഷനിലേക്കുള്ള യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 18ന് രണ്ട് ഷിഫ്റ്റുകളിലായി നടത്തിയിരുന്നു. 317 നഗരങ്ങളിലായി നടത്തിയ പരീക്ഷ 9 ലക്ഷത്തിലധികം പേരാണ് എഴുതിയിരുന്നത്. എന്നാല്‍ ജൂണ്‍ 19ന് പരീക്ഷ റദ്ദാക്കിയിരുന്നു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിന്നീട് പരീക്ഷ റദ്ദാക്കിയത്. ഡാര്‍ക്‌നെറ്റിലൂടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ പറഞ്ഞതോടെയാണ് പരീക്ഷ റദ്ദാക്കിയത്. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് അതായത് ജൂണ്‍ 16ന് ചോദ്യപേപ്പര്‍ ഡാര്‍ക്‌നെറ്റ് വഴി ചോര്‍ന്നുവെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമാകുകയും ചെയ്തു.
advertisement
യുജിസി-നെറ്റ് പരീക്ഷ റദ്ദാക്കിയത് സിഎസ്‌ഐആര്‍- യുജിസി നെറ്റ് പരീക്ഷയേയും ബാധിച്ചു. ജൂണ്‍ 25 മുതല്‍ 27 വരെയായിരുന്നു ഈ പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ, അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, പിഎച്ച്ഡി സ്‌കോളര്‍മാര്‍ എന്നിവരെ തെരഞ്ഞെടുക്കുന്നതിനുള്ള യുജിസി നെറ്റ് പരീക്ഷ വര്‍ഷത്തില്‍ രണ്ട് തവണയാണ് നടത്തിവരുന്നത്. സാധാരണയായി ജൂണിലും ഡിസംബറിലുമാണ് പരീക്ഷ നടത്തുന്നത്.