ശനിയാഴ്ച രാവിലെയാണ് വിദ്യാർഥിനിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്ക് അയച്ചു. പ്രാഥമിക പരിശോധനയിൽ മരണത്തിന് പിന്നിൽ നിഗൂഢതകളൊന്നുമില്ലെന്ന് പൊലീസ് പറയുന്നു. ഹോസ്റ്റലിൽ നിന്ന് വിദ്യാർഥിനി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചു.
അധ്യാപകർ ഇംഗ്ലീഷിൽ പഠിപ്പിക്കുന്നത് മനസിലാക്കാൻ കഴിയാത്തതിൽ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് കത്തിൽ നിന്ന് മനസ്സിലാക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ബംഗ്ലാ ഭാഷയാണ് തനിക്ക് കൂടുതൽ വഴങ്ങുന്നതെന്നും കുട്ടി ചൂണ്ടിക്കാട്ടുന്നു. പിതാവ് ഉന്നത പഠനത്തിനായി എടുത്ത അഞ്ചു ലക്ഷം രൂപയുടെ വായ്പയെക്കുറിച്ചോർത്തും ആശങ്കാകുലയായിരുന്നുവെന്നും കുറിപ്പിൽ സൂചിപ്പിക്കുന്നു.
advertisement
Also Read- ഐഐടി വിദ്യാർഥിനിയുടെ ആത്മഹത്യ; ഫാത്തിമയുടെ പിതാവിന്‍റെ മൊഴിയെടുത്തു
“ഇത് വളരെ നിർഭാഗ്യകരമായ സംഭവമാണ്. ആത്മഹത്യാക്കുറിപ്പ് അനുസരിച്ച്, അവളുടെ പിതാവ് എടുത്ത 5 ലക്ഷം രൂപ വായ്പയെക്കുറിച്ച് അവൾക്ക് ആശങ്കയുണ്ടായിരുന്നു, ഇംഗ്ലീഷിലുള്ള ക്ലാസുകള്‍ മനസിലാക്കാൻ അവൾക്ക് ബുദ്ധിമുട്ടായിരുന്നു. പിതാവിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്നും വിദ്യാർഥിനി സൂചിപ്പിച്ചു. ”- നാഷണൽ മെഡിക്കൽ കോളജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബിമൽ ബൊന്ധു സാഹ പറഞ്ഞു.
ദുർഗാ പൂജ അവധിക്ക് വീട്ടിലേക്ക് പോയ സമാപ്തി നഴ്‌സിംഗ് പഠനം തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് പിതാവിനോട് പറഞ്ഞിരുന്നു. എന്നാൽ പെയിന്ററായ അച്ഛൻ മകൾ പഠനം തുടരണമെന്നും അതു ഭാവിയിൽ ഗുണകരമാകുമെന്നും പറഞ്ഞ് ബോധ്യപ്പെടുത്തി തിരികെ അയക്കുകയായിരുന്നു.
Also Read- ക്രൂരമായി മർദിച്ചു; മൂത്രം കുടിപ്പിച്ചു; ദളിത് യുവാവ് കൊല്ലപ്പെട്ടു
ഓഗസ്റ്റിൽ സമാനമായ ഒരു സംഭവത്തിൽ, കൊൽക്കത്തയിലെ സെന്റ് സേവ്യേഴ്സ് കോളജിലെ ഒന്നാം വർഷ ഫിസിക്സ് വിദ്യാർഥിയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇംഗ്ലീഷിലെ ക്ലാസുകള്‍ മനസ്സിലാക്കാനുള്ള കഴിവില്ലായ്മ ചൂണ്ടിക്കാട്ടുന്ന ആത്മഹത്യാക്കുറിപ്പ് പൊലീസുകാർ കണ്ടെത്തിയിരുന്നു. നഗര ജീവിതശൈലിയുമായി പൊരുത്തപ്പെടുന്നതിൽ തനിക്ക് പ്രശ്‌നങ്ങളുണ്ടെന്നും വിദ്യാർഥി പറഞ്ഞു.
ഗുജറാത്തിയിൽ ജെഇഇ (മെയിൻ) പരീക്ഷ നടത്താനുള്ള ദേശീയ ടെസ്റ്റിംഗ് ഏജൻസിയുടെ തീരുമാനത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വിമർശിച്ചതിന് പിന്നാലെയാണ് തുടർന്നാണ് ഈ ദാരുണമായ സംഭവം പുറത്തുവന്നത്. ബംഗാളി ഉൾപ്പെടെ മറ്റ് എല്ലാ പ്രാദേശിക ഭാഷകളും എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്നും മമത ചോദിച്ചിരുന്നു.