നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • SHOCKING:കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; മൂത്രം കുടിപ്പിച്ചു; ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്ന ദളിത് യുവാവ് മരിച്ചു

  SHOCKING:കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; മൂത്രം കുടിപ്പിച്ചു; ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്ന ദളിത് യുവാവ് മരിച്ചു

  ഗുരതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട യുവാവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റിയിരുന്നു

  News18 Malayalam

  News18 Malayalam

  • Share this:
   ചണ്ഡീഗഢ്: പഞ്ചാബില്‍ ദളിത് യുവാവിനെ നാലുപേരടങ്ങുന്ന തല്ലിക്കൊന്നു. തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയിം വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിക്കുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട 37കാരനായ യുവാവിന്റെ ഇരുകാലുകളും മുറിച്ചുമാറ്റേണ്ടിവന്നു. ചികിത്സയിൽ കഴിയവെയാണ് യുവാവ് മരണമടഞ്ഞത്.

   പഞ്ചാബിലെ സംഗ്രൂർ ജില്ലയിലാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഒക്ടോബര്‍ 21 പഞ്ചാബിലെ ചങ്കാലിവാല ഗ്രാമവാസിയായ റിങ്കു എന്നയാളും യുവാവും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പക്ഷെ ഗ്രാമീണരുടെ ഇടപെടലിനെ തുടര്‍ന്ന് പ്രശ്നം താത്ക്കാലികമായി പരിഹരിച്ചു.

   Also Read- കൂടത്തായി: ആറു മരണങ്ങളും വിഷം ഉള്ളിൽ ചെന്നതു മൂലമെന്ന് മെഡിക്കൽ ബോർഡ്

   എന്നാല്‍ റിങ്കു ഇയാളെ വീണ്ടും ചര്‍ച്ചക്കെന്നു പറഞ്ഞു നവംബര്‍ ഏഴിന് തന്റെ വീട്ടിലേക്ക് വിളിച്ചു. എന്നാല്‍ സംസാരത്തിനിടെ വീണ്ടും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് റിങ്കു ഉള്‍പ്പെടെ നാലു പേര്‍ ചേര്‍ന്ന് യുവാവിനെ തൂണില്‍ കെട്ടിയിട്ട് നിഷ്കരുണം മര്‍ദ്ദിച്ചു. യുവാവ് വെള്ളം ചോദിച്ചപ്പോള്‍ നിര്‍ബന്ധിച്ചു മൂത്രം കുടിപ്പിച്ചുവെന്നും പൊലീസ് പറയുന്നു.

   സംഭവത്തില്‍‌ നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തതായി സംഗ്രൂർ സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു. പട്ടികജാതി-പട്ടികവർഗ അതിക്രമങ്ങൾ തടയൽ നിയമം എന്നിവ പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് പറഞ്ഞു. സംഭവത്തിൽ സംസ്ഥാന പട്ടികജാതി കമ്മീഷനും സംഗ്രൂർ സീനിയർ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

    
   First published:
   )}