TRENDING:

വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട അധ്യാപകനെ പുറത്താക്കി; ഇതൊരു കുറ്റമാണോയെന്ന് കെജ്‌രിവാൾ

Last Updated:

എഡ്യുടെക് സ്ഥാപനമായ അണ്‍അക്കാദമിയിലെ അധ്യാപകനായ കരൺ സാങ്‌വാനെയാണ് വിവാദ പരാമർശത്തെ തുടർന്ന് പുറത്താക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിദ്യാര്‍ഥികളോട് വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞ അധ്യാപകനെ ടീച്ചേഴ്സ് അസോസിയേഷനിൽ നിന്ന് പുറത്താക്കി. എഡ്യുടെക് സ്ഥാപനമായ അണ്‍അക്കാദമിയിലെ അധ്യാപകനായ കരൺ സാങ്‌വാനെയാണ് വിവാദ പരാമർശത്തെ തുടർന്ന് പുറത്താക്കിയത്. ഏകദേശം 45,000 ത്തിൽ അധികം വരിക്കാർ ഉള്ള ഒരു യൂട്യൂബ് ചാനൽ ഇദ്ദേഹത്തിനുണ്ട്. ചാനലിൽ നിലവിൽ അണ്‍അക്കാദമി എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് വേണ്ടി ആണ് കരൺ ക്ലാസ് എടുക്കുന്നത്.
Karan Sangwan
Karan Sangwan
advertisement

യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ വലിയ രീതിയിൽ വിവാദമായി മാറിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിദ്യാസമ്പന്നരായ നേതാക്കൾക്ക് വോട്ട് ചെയ്യണമെന്ന് പേരുകൾ പരാമർശിക്കാതെ അധ്യാപകൻ വിദ്യാർത്ഥികളോട് അഭ്യർത്ഥിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസിനിടെ നടത്തിയ ഈ വിവാദ പരാമർശം സാമൂഹ്യ മാധ്യമങ്ങളിലും മറ്റും മൊത്തത്തിൽ ചർച്ചയായി മാറിയിട്ടുണ്ട്.

അദ്ദേഹത്തിന് ആ വീഡിയോയും ഇപ്പോൾ വൈറലാണ്. എന്നാൽ സംഭവം ബിജെപി രാഷ്ട്രീയ നേതാക്കളെ അടക്കം ചൊടിപ്പിച്ച പശ്ചാത്തലത്തിൽ സാഹചര്യം കണക്കിലെടുത്താണ് അൺഅക്കാദമി അധ്യാപകനെ പിരിച്ചുവിട്ടത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതി പ്രതിജ്ഞാബദ്ധമായ ഒരു വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമാണ് ഞങ്ങൾ എന്ന് അൺകാഡമിയുടെ സഹസ്ഥാപകൻ റോമൻ സൈനി പറഞ്ഞു. ” ഞങ്ങളുടെ വിദ്യാർഥികൾക്ക് നിഷ്പക്ഷമായ അറിവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങളുടെ എല്ലാ അധ്യാപകർക്കും കർശനമായ പെരുമാറ്റച്ചട്ടം ഏർപ്പെടുത്തിയിട്ടുണ്ട്. ” എന്നും അദ്ദേഹം വ്യക്തമാക്കി.

advertisement

അധ്യാപകനെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്ളും രംഗത്തെത്തി. വിദ്യാസമ്പന്നനായ നേതാവിന് വോട്ട് ചെയ്യണമെന്ന് പറയുന്നത് ഒരു കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചു. ആരെങ്കിലും നിരക്ഷരനാണെങ്കിൽ, വ്യക്തിപരമായി ഞാൻ അവരെ ബഹുമാനിക്കുന്നു. പക്ഷേ, ജനപ്രതിനിധികൾ നിരക്ഷരരാവരുത് . ഇത് ശാസ്ത്ര സാങ്കേതിക വിദ്യയുടെ കാലമാണ്. നിരക്ഷരരായ ജനപ്രതിനിധികൾക്ക് ഒരിക്കലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു ആധുനിക ഇന്ത്യ കെട്ടിപ്പടുക്കാൻ കഴിയില്ല” എന്നും അദ്ദേഹം പറഞ്ഞു.

advertisement

ട്വിറ്ററിലൂടെ പങ്കുവെച്ച പോസ്റ്റിന് താഴെ സോഷ്യൽ മീഡിയ ഉപഭോക്താക്കളും അവരുടെ പ്രതികരണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. “വിദ്യാഭ്യാസമുള്ള രാഷ്ട്രീയക്കാരന് വോട്ട് ചെയ്യാൻ പൗരനോട് ആവശ്യപ്പെടുന്നത് തെറ്റാണോ. വിദ്യാസമ്പന്നരായ ആളുകളെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളായി പ്രതീക്ഷിക്കുന്നത് വളരെ സാധാരണമാണ്. അതിൽ തെറ്റൊന്നുമില്ല. ഞാൻ കരൺ സാറിനൊപ്പം നിൽക്കുന്നു, അൺഅക്കാദമി അൺഇൻസ്റ്റാൾ ചെയ്യുന്നു” എന്നായിരുന്നു ഒരാളുടെ അഭിപ്രായം. “ഞങ്ങൾ ജീവിക്കുന്നത് ഏറ്റവും വിചിത്രമായ കാലത്താണ്, വിദ്യാസമ്പന്നരായ ആളുകൾ പുറത്താക്കപ്പെടുകയും നിരക്ഷരരായ ആളുകൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.” എന്നായിരുന്നു മറ്റൊരാൾ ട്വീറ്റ്‌ ചെയ്തത് .

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, എഡ്‌ടെക് ചെയ്തത് ശരിയായ കാര്യമാണെന്ന് മറ്റ് ചിലർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകനെ പിരിച്ചുവിട്ടതിന് ഗായകൻ സോനു നിഗം ​​അൺഅക്കാഡമിക്ക് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. “കരൺ സാങ്‌വാനെ പുറത്താക്കിയതിന് @unacademyക്ക് നന്ദി. വിദ്യാർത്ഥികളുടെ ഉന്നമനത്തിനായി കൂടുതൽ പരിശ്രമിക്കുന്നതിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായിരുന്നു. ഒരു അധ്യാപകന്റെ കർത്തവ്യം പഠിപ്പിക്കലാണെന്നും പ്രസംഗിക്കലല്ലെന്നും ഓർക്കണം”, എന്നും അദ്ദേഹം പ്രതികരിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
വിദ്യാഭ്യാസമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട അധ്യാപകനെ പുറത്താക്കി; ഇതൊരു കുറ്റമാണോയെന്ന് കെജ്‌രിവാൾ
Open in App
Home
Video
Impact Shorts
Web Stories