പത്മ അവാര്‍ഡ് ജേതാവ് ദുലാരി ദേവിയാണ് ഈ സാരി ധനമന്ത്രിക്ക് സമ്മാനിച്ചത്. രൂപകൽപന ചെയ്തതും അവർ തന്നെ. മധുബനി ബിഹാറിലെ മിഥിലയിൽ പ്രചാരത്തിലുള്ള പരമ്പരാഗത നാടന്‍ കലാരൂപമാണ്. പ്രശസ്ത ചിത്രകാരി കര്‍പ്പൂരി ദേവിയില്‍നിന്നാണ് ദുലാരി ദേവി സാരിയില്‍ ആലേഖനം ചെയ്തിരിക്കുന്ന ഡിസൈന്‍ തിരഞ്ഞെടുത്തത്.
advertisement
2021ലാണ് രാജ്യം ദുലാരി ദേവിക്ക് പത്മശ്രീ നൽകി ആദരിച്ചത്. മിഥില ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ചപ്പോഴാണ് നിര്‍മല സീതാരാമന്‍ ദുലാരി ദേവിയെ പരിചയപ്പെടുന്നത്. ബജറ്റ് അവതരണ ദിനത്തില്‍ ധരിക്കണമെന്ന് ആവശ്യപ്പെട്ട് ദുലാരി ദേവി നല്‍കിയ സാരി അണിഞ്ഞാണ് ധനമന്ത്രി ഇന്ന് പാർലമെന്റിലെത്തിയത്.
ശൈശവ വിവാഹം, എയ്ഡ്‌സ്, ഭ്രൂണഹത്യ എന്നീ വിഷയങ്ങളില്‍ തന്റെ ചിത്രങ്ങളിലൂടെ അവബോധം പകരുന്നയാളാണ് ദുലാരി ദേവി. 50ലധികം പ്രദര്‍ശനങ്ങളിലായി പതിനായിരത്തോളം ചിത്രങ്ങള്‍ ദുലാരി ദേവി വരച്ചിട്ടുണ്ട്. മധുബനി കലാകാരിയായ മഹാസുന്ദരി ദേവിയുടെ വീട്ടിൽ വീട്ടുജോലി ചെയ്യവെയാണ് ദുലാരി ദേവി മധുബനി ശൈലിയിൽ വരയ്ക്കാൻ പഠിച്ചത്.
2019ലെ ആദ്യ ബജറ്റ് അവതരണത്തിനെത്തിയപ്പോള്‍ സ്വർണ ബോർഡറുകളുള്ള പിങ്ക് നിറത്തിലുള്ള മംഗള്‍ഗിരി സാരി ആയിരുന്നു നിര്‍മല സീതാരാമന്‍ ധരിച്ചിരുന്നത്. 2020ല്‍ കടും മഞ്ഞ-സ്വര്‍ണ നിറത്തിലുള്ള സാരിയായിരുന്നു വേഷം. 2021ല്‍ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള ഒരു പോച്ചാംപള്ളി സാരിയാണ് ധനമന്ത്രി അണിഞ്ഞത്. തെലങ്കാനയിലെ പരമ്പരാഗത നെയ്ത്താണ് പോച്ചാംപള്ളി.
2022ല്‍ ബ്രൗണും ഓഫ് വൈറ്റും ചേര്‍ന്ന ബോംകായ് സാരിയാണ് മന്ത്രി തിരഞ്ഞെടുത്തത്. വെളുപ്പ് നിറത്തിലായിരുന്നു സാരിയുടെ കര. 2023ല്‍ കസൂതി തുന്നലോട് കൂടിയ ക്ഷേത്ര രൂപത്തിലുള്ള ബോര്‍ഡറിലുള്ള കറുപ്പും ചുവപ്പും ചേര്‍ന്ന സാരിയും 2024ല്‍ കാന്ത കൈത്തറി ചെയ്ത നീല നിറത്തിലുള്ള ടസര്‍ സില്‍ക് സാരിയാണ് മന്ത്രി ധരിച്ചത്.