ഈ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങളിലെ പാവപ്പെട്ടവർക്ക് പ്രതിമാസം 5 കിലോ സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും. പദ്ധതിയുടെ ഭാഗമായി അന്ത്യോദയ അന്ന യോജന കുടുംബങ്ങൾക്കും മുൻഗണന വിഭാഗത്തിൽപ്പെട്ടവർക്കും ഭക്ഷ്യധാന്യങ്ങൾ ലഭിക്കും. ഏതാണ്ട് 80 കോടിയോളം പേർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്. പദ്ധതിക്കായി അടുത്ത അഞ്ചുവർഷത്തേക്ക് കേന്ദ്രസർക്കാർ 11.80 ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
കോവിഡ് കാലത്താണ് കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന ആരംഭിച്ചത്. അതുപ്രകാരം റേഷൻ കാർഡ് ഉടമകൾക്ക് അധികമായി 5 കിലോ ധാന്യങ്ങൾ (ഗോതമ്പോ അരിയോ) ലഭിക്കുന്നു. കൂടാതെ, അധിക ഭക്ഷണ വിതരണ പരിപാടിയുടെ ഭാഗമായി ചനയും നൽകുന്നുണ്ട്. നേരത്തെ ഛത്തീസ്ഗഡിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നീട്ടുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു.
advertisement
Summary: In a significant move aimed at aiding the underprivileged, the government has declared the extension of the Pradhan Mantri Garib Kalyan Anna Yojana (PMGKAY) for an additional five years until December 2028