കവച് സംവിധാനങ്ങൾക്ക് കീഴിൽ 4,275 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ നടപടികൾക്കായി നീക്കി വെച്ചിരിക്കുന്ന തുകയുടെ ഒരു ഭാഗം കവച് സംവിധാനം സ്ഥാപിക്കാനായി ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ 2,500 ജനറല്‍ കോച്ചുകള്‍ക്ക് പുറമെ 10,000 ജനറല്‍ കോച്ചുകള്‍ കൂടി നിർമ്മിക്കാൻ തീരുമാനിച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.
നിലവിൽ ഇന്ത്യയിൽ ട്രെയിൻ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ 2024-25 സാമ്പത്തിക വർഷത്തിലെ ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന അനുപാത ലക്ഷ്യം 2023-24 ലെ 98.65% ൽ നിന്ന് 98.22% ആയി നിശ്ചയിച്ചിട്ടുണ്ട്.
advertisement
അതേസമയം രാജ്യത്ത് സ്റ്റാര്‍ട്ട്‌അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏയ്ഞ്ചല്‍ ടാക്‌സ് നിര്‍ത്തലാക്കാനുള്ള നിർദേശം ഒരു സുപ്രധാന നാഴികക്കല്ലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇതൊരു വളരെ മികച്ച തീരുമാനമാണെന്നും ഈ നീക്കം സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം വർദ്ധിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ് വിലയിരുത്തി.
കൂടാതെ കസ്റ്റംസ് തീരുവ കുറക്കാനുള്ള തീരുമാനം വ്യവസായത്തിന് വളരെയധികം പ്രയോജനം ചെയ്യുമെന്നും അദ്ദേഹം ഊന്നി പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടെ അഞ്ച് ലക്ഷം പേർക്ക് റെയില്‍വേ തൊഴില്‍ നല്‍കിയെന്നും യുപിഎ സർക്കാരിന്റെ കാലത്ത് നല്‍കിയ 4.11 ലക്ഷം തൊഴിലവസരങ്ങളേക്കാൾ ഇത് 20 ശതമാനം കൂടുതലാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.