3,000 രൂപ വിലയുള്ള പാസിന് ആക്ടിവേഷൻ തീയതി മുതൽ 1 വർഷം അല്ലെങ്കിൽ 200 യാത്രകൾ വരെ (ഏതാണോ ആദ്യം വരുന്നത് അത്) സാധുതയുണ്ടാകും. സ്വകാര്യ, വാണിജ്യേതര വാഹനങ്ങൾ മാത്രമായിരിക്കും ലഭ്യമാവുക. ഇന്ത്യയിലുടനീളമുള്ള എല്ലാ ദേശീയ പാതകളിലും വാർഷിക പാസ് ഉപയോഗിച്ച് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര സാധ്യമാക്കാമെന്ന് ഗഡ്‍കരി പറഞ്ഞു
ഡ്രൈവർമാർക്ക് രാജ്മാർഗ് യാത്ര ആപ്പ്, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌എഐ) വെബ്‌സൈറ്റ്, MoRTH (റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം)വെബ്സൈറ്റ് എന്നിവയിലെ പ്രത്യേക ലിങ്ക് വഴി വാർഷിക പാസ് ആക്ടിവേറ്റ് ചെയ്യാനും പുതുക്കാനും കഴിയും.
advertisement
60 കിലോമീറ്റർ പരിധിയിലുള്ള ടോൾ പ്ലാസകളിൽ നിർത്തി പണം നൽകേണ്ടതിന്റെ ആവശ്യകത വാർഷിക പാസ് കുറയ്ക്കുന്നു. ചെലവ് കുറഞ്ഞതും സൗകര്യപ്രദവുമായ ഹൈവേ യാത്ര വാഗ്ദാനം ചെയ്യുന്നതോടൊപ്പം ഗതാഗതക്കുരുക്കും ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവും ഒഴിവാക്കാനും വാർഷിക പാസ് സഹായിക്കുന്നു. വാർഷിക ഫാസ്ടാഗ് പാസിലൂടെ ടോൾ പിരിവുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കാനും ഹൈവേ യാത്ര സമ്മർദ്ദം കുറഞ്ഞതും കൂടുതൽ താങ്ങാനാവുന്നതുമാക്കിമാറ്റുന്നു എന്നും ഗഡ്‍കരി വ്യക്തമാക്കി.