രാത്രികാല കർഫ്യൂ പിൻവലിക്കുന്നത് അടക്കമുള്ള സുപ്രധാന തീരുമാനങ്ങളാണ് അൺലോക്ക് മൂന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൺടയിൻമെന്റ് സോണിന് പുറത്തുള്ള സ്ഥലങ്ങളിലാണ് കൂടുതൽ ഇളവുകൾ ബാധകമാകുക. അതേസമയം, ഓഗസ്റ്റ് 31 വരെ കണ്ടെയ്ൻമെന്റ് സോണുകളിൽ ലോക്ക്ഡൗൺ കർശനമായി നടപ്പാക്കും.
അൺലോക്ക് 3 പ്രധാനപ്പെട്ട 10 തീരുമാനങ്ങൾ
1. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓഗസ്റ്റ് 31 വരെ തുറക്കില്ല
2. രാത്രികാല കർഫ്യൂ പിൻവലിച്ചു
3. സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യദിനാഘോഷം
4. ബാറുകൾ തുറക്കില്ല
5. കായികമത്സരങ്ങളും പൊതുപരിപാടികളും അനുവദിക്കില്ല
advertisement
6. തിയറ്ററുകളും മാളുകളും തുറക്കില്ല
7. ജിംനേഷ്യങ്ങളും യോഗ സെന്ററുകളും ഓഗസ്റ്റ് അഞ്ചുമുതൽ
8. ഓഡിറ്റോറിയങ്ങൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനം പിന്നീട്
9. മെട്രോ റെയിൽ തുറക്കില്ല
10. നീന്തൽക്കുളങ്ങൾ പാർക്കുകൾ എന്നിവ തുറക്കില്ല
കണ്ടെയിൻമെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങൾക്ക് മാത്രമാണ് ഇളവുകൾ ബാധകം. മാസ്ക് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് സാമൂഹ്യ അകലം പാലിച്ച് സ്വാതന്ത്ര്യ ദിനാഘോഷം നടത്താവുന്നതാണ്.
സാമൂഹ്യ - രാഷ്ട്രീയ കൂടിച്ചേരലുകൾ, സ്പോർട്സ്, വിനോദ, അക്കാദമിക പരിപാടികൾ, മതപരവും സാംസ്കാരികവുമായ പരിപാടികൾ, എന്നിവയും ഒഴിവാക്കണം. സ്കൂളുകൾ, കോളേജുകൾ, സിനിമാ ഹാളുകൾ, നീന്തൽക്കുളങ്ങൾ, തിയറ്ററുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലി ഹാളുകൾ, മെട്രോ സർവീസുകൾ, അന്താരാഷ്ട്ര വിമാനയാത്രകൾ എന്നിവ അനുവദനീയമല്ല. ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേക അനുമതിയോടെ അന്താരാഷ്ട്ര വിമാനയാത്രകൾ നടത്താവുന്നതാണ്.
കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടുമാസം നീണ്ട അടച്ചിടലിനൊടുവിൽ മെയ് അവസാനമാണ് രാജ്യം ആദ്യമായി അൺലോക്ക് 1 പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ആരാധനാലയങ്ങൾ, റസ്റ്റോറന്റുകൾ എന്നിവയ്ക്ക് തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.
രാത്രികാല കർഫ്യൂ നിലനിർത്തി ആയിരുന്നു അൺലോക്ക് 1 പ്രഖ്യാപിച്ചത്. കണ്ടയിൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലായിരുന്നു നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. ജൂൺ അവസാനം ആയിരുന്നു കേന്ദ്രസർക്കാർ അൺലോക്ക് 2 പ്രഖ്യാപിച്ചത്.