TRENDING:

Unlock 5.0 | സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാം; കുട്ടികൾ എന്തുചെയ്യണം? മാർഗ്ഗനിർദേശങ്ങളുമായി കേന്ദ്രം

Last Updated:

കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: അൺലോക്ക് അഞ്ചാംഘട്ടത്തിന്‍റെ ഭാഗമായി രാജ്യത്തെ സ്കൂളുകളും കോളജുകളും ഒക്ടോബർ 15 മുതൽ തുറക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും തീരുമാനം എടുക്കാമെന്നും വ്യക്തമാക്കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗ്ഗനിർദ്ദേത്തിലാണ് ഇക്കാര്യം അറിയിച്ചത്.
advertisement

ഇതിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായുള്ള മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രാലയം. കോവിഡ് പ്രതിരോധ മുന്‍കരുതലുകൾ ഉറപ്പാക്കി വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്ക് മുൻതൂക്കം നൽകിയുള്ള ക്രമീകരണങ്ങൾ നടപ്പാക്കണമെന്നാണ് നിർദേശം.

View Survey

ഹാജറിന്‍റെ കാര്യത്തിൽ നിർബന്ധം പാടില്ലെന്നും നിര്‍ദേശമുണ്ട്. കുട്ടികളെ ക്ലാസിൽ വരാൻ നിർബന്ധിക്കരുത്. വീട്ടിലിരുന്ന് പഠിക്കാൻ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കണമെന്നും പറയുന്നുണ്ട്. കേന്ദ്രവിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ ട്വീറ്റ് വഴിയാണ് മാർഗ്ഗ നിർദേശങ്ങൾ അറിയിച്ചിരിക്കുന്നത്.

advertisement

advertisement

സുപ്രധാന നിര്‍ദേശങ്ങൾ

1. ലാബുകൾ, ലൈബ്രറികൾ, ക്ലാസ് മുറികൾ തുടങ്ങി സ്കൂളിലെ എല്ലാ ഏരിയകളും ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണം.

2. അകത്തളങ്ങളിൽ വേണ്ടത്ര വായു സഞ്ചാരം ഉറപ്പാക്കണം.

3. ക്ലാസ് മുറികള്‍ ക്രമീകരിക്കുമ്പോൾ സാമൂഹിക അകലം ഉറപ്പാക്കുന്ന തരത്തിലായിരിക്കണം ഇരിപ്പിടങ്ങൾ ഒരുക്കേണ്ടത്.

4. സ്കൂളുകളില്‍ ചടങ്ങുകളും പൊതു പരിപാടികളും ഒഴിവാക്കണം.

5. വിദ്യാര്‍ഥികൾക്കും സ്കൂളിലെ മറ്റ് സ്റ്റാഫ് അംഗങ്ങൾക്കും ഫേസ് മാസ്ക് നിർബന്ധം. ഇത് മുഴുവന്‍ സമയവും ധരിക്കുന്നുവെന്ന് ഉറപ്പാക്കണം.

advertisement

6. കോവിഡ് പ്രോട്ടോക്കോള്‍ സംബന്ധിച്ചും സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് വ്യക്തമാക്കുന്ന ബോർഡുകൾ അനുയോജ്യമായ ഇടങ്ങളിൽ സ്ഥാപിക്കണം.

7. സ്കൂളിൽ വരുന്ന വിദ്യാർഥികൾക്കു മാതാപിതാക്കളുടെ സമ്മതപത്രം നിർബന്ധം. വീട്ടിലിരുന്ന് പഠിക്കാൻ താത്പ്പര്യം ഉള്ളവർക്ക് അതിനും അനുമതി നൽകണം. കണ്ടെയ്ൻമെന്റ് സോണിലുള്ള വിദ്യാർഥികൾ സ്കൂളിൽ വരേണ്ടതില്ല.

8. എല്ലാ ക്ലാസുകളിലെയും അക്കാദമിക് കലണ്ടറില്‍ വ്യത്യാസം വന്നിട്ടുണ്ട്. പ്രത്യേകിച്ചും ഇടവേളകളും പരീക്ഷകളും സംബന്ധിച്ച്. സ്കൂളുകൾ തുറക്കുന്നതിന്ന മുൻപ് തന്നെ വിദ്യാർഥികൾക്ക് ടെക്സ്റ്റ് ബുക്കുകൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.

advertisement

9.സ്കൂളുകളിൽ അല്ലെങ്കിൽ വിളിച്ചു വരുത്താവുന്ന ദൂരത്തിൽ മുഴുവൻ സമയ ആരോഗ്യവിദഗ്ധരുടെ സേവനം ഉറപ്പാക്കണം. വിദ്യാർഥികളുടെ ശാരീരിക-മാനസിക ആരോഗ്യം മുൻനിർത്തി ഡോക്ടർ/നഴ്സ്/കൗണ്‍സിലർ തുടങ്ങി ആരു വേണമെങ്കിലും ആകാം.

10. വിദ്യാര്‍ഥികൾക്കും അധ്യാപകർക്കും ആരോഗ്യ പരിശോധന നടത്താനുള്ള സംവിധാനങ്ങളും ഒരുക്കാം.

11. കുട്ടികളുടെ പോഷകസംബന്ധമായ ആവശ്യങ്ങൾ കണക്കിലെടുത്തും പ്രതിരോധ ശേഷം സംരക്ഷിക്കുന്നതിനുമായി പാകം ചെയ്ത ഭക്ഷണം സര്‍ക്കാർ ഇടപെട്ട് വീടുകളിൽ എത്തിക്കണം. അങ്ങനെ കഴിയുന്നില്ലെങ്കിൽ അതിന് തുല്യമായ സാമ്പത്തിക സഹായം നല്‍കണം.

12. സാമൂഹിക അകലത്തിനൊപ്പം ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുചിത്വം എന്നീ കാര്യങ്ങൾ ഉറപ്പാക്കണം.

മലയാളം വാർത്തകൾ/ വാർത്ത/India/
Unlock 5.0 | സ്കൂളുകൾ ഒക്ടോബർ 15 മുതൽ തുറക്കാം; കുട്ടികൾ എന്തുചെയ്യണം? മാർഗ്ഗനിർദേശങ്ങളുമായി കേന്ദ്രം
Open in App
Home
Video
Impact Shorts
Web Stories