ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ ലഖ് നൗവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റായ് ബറേലി ജയിലിൽ തടവിൽ കഴിയുന്ന അങ്കിളായ മഹേഷ് സിംഗിനെ കാണുവാൻ പോകുന്നതിനിടെ ആയിരുന്നു അപകടം.
2017 ജൂണിൽ ബി ജെ പി എംഎൽഎ അദ്ദേഹത്തിന്‍റെ വീട്ടിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തെന്ന് ആയിരുന്നു സ്ത്രീയുടെ പരാതി.
ബലാത്സംഗം ചെയ്യപ്പെട്ടതിനെ തുടർന്ന് അന്ന് കൗമാരപ്രായക്കാരി ആയിരുന്ന ഇവർ ബി ജെ പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന്‍റെ മുന്നിൽ വെച്ച് കഴിഞ്ഞവർഷം ഏപ്രിൽ എട്ടിന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ബി ജെ പി അംഗത്തിനെതിരെ പൊലീസ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ആത്മഹത്യാശ്രമം.
advertisement
ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് RSS തലവൻ മോഹൻ ഭാഗവത്
ബി ജെ പി എംഎൽഎയ്ക്ക് എതിരെ പരാതി നൽകിയതിനെ തുടർന്ന് യുവതിയുടെ പിതാവിനെ അനധികൃതമായി തോക്കുകൾ കൈവശം വെച്ചതിന് പൊലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ഏപ്രിൽ 2018ന് അദ്ദേഹത്തെ ജയിലിൽ അടയ്ക്കുകയും ചെയ്തു. ജയിലിൽ അടച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരുടെ അച്ഛൻ മരിച്ചിരുന്നു. എം എൽ എയുടെ ആൾക്കാരുടെ അക്രമത്തിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബി ജെ പി എംഎൽൺ കുൽദീപ് സെങ്കാറും സഹോദരൻ അതുൽ സിംഗും 2018 മുതൽ ജയിലിലാണ്.