ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് RSS തലവൻ മോഹൻ ഭാഗവത്

Last Updated:

ഹിന്ദു സംസ്കാരത്തിന് ദുഷ്കീർത്തി ഉണ്ടാക്കാനുള്ള അത്തരം പ്രവർത്തനങ്ങളിൽ നിന്ന് സംഘ പ്രവർത്തകർ മാറി നടക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.

ന്യൂഡൽഹി: ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് തലവൻ മോഹൻ ഭാഗവത്. ആൾക്കൂട്ട കൊലകളിലൂടെ വെറുപ്പ് പ്രചരിപ്പിക്കാനാണ് ചില സാമൂഹ്യവിരുദ്ധ ഘടകങ്ങൾ ശ്രമിക്കുന്നത്. ഹിന്ദു സംസ്കാരത്തിന് ദുഷ്കീർത്തി ഉണ്ടാക്കാനുള്ള അത്തരം പ്രവർത്തനങ്ങളിൽ നിന്ന് സംഘ പ്രവർത്തകർ മാറി നടക്കണമെന്നും മോഹൻ ഭാഗവത് പറഞ്ഞു.
"ഹിന്ദുമതത്തെയും സംസ്കാരത്തെയും അപകീർത്തിപ്പെടുത്താൻ രാജ്യത്ത് ഒരു വലിയ ഗൂഢാലോചന നടക്കുന്നുണ്ട്. പശുവിന്‍റെ പേരിലും ആൾക്കൂട്ട കൊലയുടെ പേരിലും സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കാൻ ചില ഘടകങ്ങൾ ശ്രമിക്കുകയാണ്. ചില സംസ്ഥാനങ്ങളിൽ, മതപരിവർത്തനം പോലും ഇതിന്‍റെ ഭാഗമായിട്ടാണ്. എല്ലാ സംഘ പ്രചാരകരും രാജ്യത്തെ നിലവിലുള്ള സാഹചര്യത്തെക്കുറിച്ച് വളരെ ജാഗ്രതയുള്ളവർ ആയിരിക്കണം" - മോഹൻ ഭാഗവത് പറഞ്ഞു.
രാജ്യത്തിന്‍റെ വികസനത്തിന് കാരണമാകുന്ന തടസങ്ങളെ അടിച്ചമർത്തണമെന്ന് ആർ എസ് എസ് തലവൻ ഈ വർഷമാദ്യം പറഞ്ഞിരുന്നു. രാജ്യത്തിന്‍റെ വികസനത്തിന് തടസമാകാൻ പല ശക്തികളും ശ്രമിക്കുന്നുണ്ട്. അത്തരം ശക്തികളെ അടിച്ചമർത്തേണ്ടത് ആവശ്യമാണ് എന്നായിരുന്നു മോഹൻ ഭാഗവതിന്‍റെ പരാമർശം. പശ്ചിമ ബംഗാളിൽ ഡോക്ടർമാർക്ക് നേരെ കൈയേറ്റം നടന്നപ്പോൾ ആയിരുന്നു മോഹൻ ഭാഗവതിന്‍റെ ഈ പരാമർശം.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നെന്ന് RSS തലവൻ മോഹൻ ഭാഗവത്
Next Article
advertisement
മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം
മരിക്കുംമുൻപ് നേരേപോയി വീഡിയോ പിടിച്ച സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ; ‌വിമർശനം
  • തൊടുപുഴ എൻഡിഎ സ്ഥാനാർത്ഥി അജയ് മാരാർ സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ആഹ്വാനം ചെയ്തു

  • കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ അജയ് ഉണ്ണിയുടെ വീഡിയോ പ്രചരിച്ചു

  • അജയ് ഉണ്ണിയുടെ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനവും പോലീസ് അന്വേഷണം പ്രഖ്യാപിച്ചു

View All
advertisement