TRENDING:

Rising Bharat 'യുഎസ് വ്യാപാര കരാർ വളരെ വലുത്; സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം തീരുമാനം'റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പിയൂഷ് ഗോയൽ

Last Updated:

ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും ക്വാഡ് പോലുള്ള കൂട്ടായ്മകളിലെ തന്ത്രപരമായ പങ്കാളിത്തം പ്രധാനമാണെന്നും പിയൂഷ് ഗോയൽ

advertisement
അമേരിക്കയുമായുള്ള (യുഎസ്) വ്യാപാര കരാറിലെ സാഹചര്യങ്ങൾ അവിടുത്തെ കോടതി വിധിക്ക് പിന്നാലെ മാറിക്കൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ. സിഎൻഎൻ-ന്യൂസ് 18-ന്റെ രാഹുൽ ശിവശങ്കറുമായി 'റൈസിംഗ് ഭാരത്' ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
News18
News18
advertisement

ഇന്ത്യയെ സംബന്ധിച്ചിടത്തോളം യുഎസ് ഒരു പ്രധാന വ്യാപാര പങ്കാളിയാണെന്നും ക്വാഡ് പോലുള്ള കൂട്ടായ്മകളിലെ തന്ത്രപരമായ പങ്കാളിത്തം പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസിലെ ഭരണകൂടവുമായി ചർച്ചകൾ നടന്നുവരികയാണെന്നും ഇന്ത്യയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ സാഹചര്യങ്ങൾ നിരീക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 20-ന് യുഎസ് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണ്ണായകമായ ഒരു വിധി പ്രസിഡന്റ് ട്രംപിന്റെ നികുതി റദ്ദാക്കിയിരുന്നു.

സാഹചര്യങ്ങൾ മാറുകയാണെങ്കിൽ വ്യാപാര കരാറിൽ പുനഃക്രമീകരണം നടത്തുമെന്ന് പിയൂഷ് ഗോയൽ പറഞ്ഞു. അന്താരാഷ്ട്ര വ്യാപാരമെന്നത് നികുതി മാത്രമല്ല, മറിച്ച് വ്യാപാര മത്സരത്തിൽ നമുക്ക് ലഭിക്കുന്ന മുൻതൂക്കത്തെക്കുറിച്ചാണെന്നും അദ്ദേഹം വ്യക്തമാക്കി. 50 ശതമാനം താരിഫ് ഉണ്ടായിരുന്നപ്പോൾ ഇന്ത്യ വലിയ ദോഷം അനുഭവിച്ചിരുന്നുവെന്നും എന്നാൽ മറ്റുള്ളവരേക്കാൾ കുറഞ്ഞ നിരക്കിലേക്ക് അത് എത്തിക്കാൻ സാധിച്ചത് ഇന്ത്യയുടെ കൃഷി, കരകൗശലം, വജ്രം, ഫാർമസ്യൂട്ടിക്കൽസ് എന്നീ മേഖലകൾക്ക് വലിയ നേട്ടമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ പുരോഗതിയുടെ പാതയിലാണെന്നും ഈ വർഷത്തെ കയറ്റുമതി ഉയരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ 140 കോടി ഇന്ത്യക്കാരുടെ പിന്തുണയുണ്ടെന്ന് ഗോയൽ പറഞ്ഞു. വ്യാപാരവും സഖ്യങ്ങളുമില്ലാതെ ഒരു രാജ്യവും വികസിച്ചിട്ടില്ല. 2014 മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. അദ്ദേഹം അഴിമതി തുടച്ചുനീക്കി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമാക്കിയെന്നും ഗോയൽ പറഞ്ഞു. ഇന്ത്യ ആഗോള ദക്ഷിണ മേഖലയുടെ (Global South) ശബ്ദമായി മാറിയ ശേഷം വികസിത രാജ്യങ്ങളുമായി ബന്ധം സ്ഥാപിക്കാൻ തുടങ്ങിയെന്നും നമ്മുടെ കരുത്തും താൽപ്പര്യങ്ങളും മുൻനിർത്തി ലോകത്തിന് മുന്നിൽ വാതിലുകൾ തുറന്നുകൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഇത് കർഷകർക്കും യുവാക്കൾക്കും മികച്ച ഭാവി ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Rising Bharat 'യുഎസ് വ്യാപാര കരാർ വളരെ വലുത്; സാഹചര്യങ്ങൾ നിരീക്ഷിച്ച ശേഷം തീരുമാനം'റൈസിംഗ് ഭാരത് ഉച്ചകോടിയിൽ പിയൂഷ് ഗോയൽ
Open in App
Home
Video
Impact Shorts
Web Stories