ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സമീപ ആഴ്ചകളിൽ 13 ലിവ്-ഇൻ അപേക്ഷകൾ ലഭിച്ചു. അതിൽ അഞ്ചെണ്ണം വിവാഹിതരായ ആളുകളിൽ നിന്നാണ്. അത്തരം എല്ലാ അപേക്ഷകളും റദ്ദാക്കി. പുതിയ നിയമ ചട്ടക്കൂടിന് കീഴിൽ രണ്ട് അവിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ഒരുമിച്ച് താമസിക്കാൻ അനുമതി ലഭിച്ചിട്ടുള്ളൂ. യുസിസി വ്യവസ്ഥകൾ പ്രകാരം വിവാഹിതരായ അപേക്ഷകർ യോഗ്യരല്ലെന്ന് എസ്ഡിഎം ജിതേന്ദ്ര കുമാർ സ്ഥിരീകരിച്ചു. അപേക്ഷകർ അവിവാഹിതരായ മുതിർന്നവരായിരിക്കണമെന്ന് നിഷ്കർഷിക്കുന്നു.
ജില്ലയിൽ മൊത്തത്തിൽ വൻതോതിലുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. ലിവ്-ഇൻ പാർട്ണർഷിപ്പുകൾക്കായി ഇതുവരെ 40-ലധികം അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 18 ദമ്പതികളെങ്കിലും നിലവിൽ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നു. 40 അപേക്ഷകളിൽ 22 എണ്ണം രേഖകൾ അപൂർണമായതിനോ യോഗ്യതയില്ലായ്മ മൂലമോ നിരസിക്കപ്പെട്ടു. ഇതിൽ അപേക്ഷ സമർപ്പിച്ചതിൽ പകുതിയിലധികവും ഉൾപ്പെടുന്നു. ഒരുമിച്ച് താമസിക്കാൻ ഇതുവരെ 12 ദമ്പതികൾക്ക് മാത്രമേ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ളൂ എന്ന് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
advertisement
“യുസിസി പോർട്ടലിൽ ലിവ്-ഇൻ രജിസ്ട്രേഷനായി ഓൺലൈനായി അപേക്ഷിച്ച 40 ദമ്പതികളിൽ 12 പേർക്ക് മാത്രമേ അനുമതി ലഭിച്ചുള്ളൂ,” ജില്ലാ പഞ്ചായത്ത് രാജ് ഓഫീസറും യുസിസി വിവാഹ രജിസ്ട്രേഷന്റെ നോഡൽ ഓഫീസറുമായ അതുൽ പ്രതാപ് സിംഗ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ശേഷിക്കുന്ന അപേക്ഷകൾക്കായുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വിവാഹേതര ബന്ധങ്ങൾ, ദാമ്പത്യ അസ്വാരസ്യങ്ങൾ, ദീർഘകാല വൈകാരിക വേർപിരിയൽ എന്നിവ വിവാഹിതരായ വ്യക്തികളിൽ നിന്നുള്ള അസാധാരണമായ തിരക്കിന് കാരണമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
വിവാഹ കൗൺസിലർമാർ പറയുന്നത് ഈ പ്രതിഭാസം ആഴത്തിലുള്ള സാമൂഹിക മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്നാണ്. ഹരിദ്വാർ ആസ്ഥാനമായുള്ള മനഃശാസ്ത്രജ്ഞൻ ഡോ. മുകുൾ അഗർവാൾ പറയുനന്തു പ്രകാരം 'നിശബ്ദ വിവാഹമോചനം' അനുഭവിക്കുന്ന ദമ്പതികളുടെ എണ്ണം വർദ്ധിച്ചുവരുന്നു. നിയമപരമായി വിവാഹിതരായി തുടരുമെങ്കിലും അവർ വളരെക്കാലമായി വൈകാരികമായി വേർപിരിഞ്ഞിരിക്കുന്നുണ്ടാവും.
"ഇത്തരം സന്ദർഭങ്ങളിൽ, ഒരു പങ്കാളി പലപ്പോഴും വിവാഹത്തിന് പുറത്തുള്ള ഒരാളുമായി ശക്തമായ ബന്ധം സ്ഥാപിക്കുകയും ആ ബന്ധത്തിന് മുൻഗണന നൽകാൻ തുടങ്ങുകയും ചെയ്യുന്നു," അദ്ദേഹം പറഞ്ഞു, പുതിയ രജിസ്ട്രേഷൻ സംവിധാനം ഈ യാഥാർത്ഥ്യങ്ങളെ തുറന്നുകാട്ടുകയായിരിക്കാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിപ്പോർട്ട് പ്രകാരം, ഹരിദ്വാർ ജില്ലയിലുടനീളം യുസിസിയുടെ കീഴിലുള്ള വിവാഹ രജിസ്ട്രേഷനുകൾ വർദ്ധിച്ചു. നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം 90,000ത്തിലധികം വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുനിസിപ്പൽ സബ് രജിസ്ട്രാർമാർ 27,633 കേസുകൾ പ്രോസസ്സ് ചെയ്തു. അതേസമയം ഗ്രാമീണ ഉദ്യോഗസ്ഥർ 62,416 രജിസ്ട്രേഷനുകൾ പൂർത്തിയാക്കി.
