ഷൂജിത് സിര്‍കാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് വന്ദേഭാരതിന്റെ കന്നി സിനിമാപ്രവേശനം. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനാല്‍ മുംബൈ-അഹമ്മദാബാദ് പാതയില്‍ സഞ്ചരിക്കുന്ന വന്ദേഭാരത് ട്രെയിനുകളിലൊന്ന് ബുധനാഴ്ച സര്‍വീസ് നടത്തിയില്ലെന്ന് പശ്ചിമ റെയില്‍വേ അറിയിച്ചു.
"കൃത്യമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് സിനിമാ ചിത്രീകരണത്തിനായി ട്രെയിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കി," എന്നാണ് പശ്ചിമ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയത്.
സിനിമ ചിത്രീകരണത്തിനായി വന്ദേഭാരത് എക്‌സ്പ്രസ് വിട്ടുനല്‍കിയതിലൂടെ പ്രതിഫലമായി 23 ലക്ഷം രൂപ റെയില്‍വേയ്ക്ക് ലഭിച്ചു. തലേദിവസം മുംബൈ-അഹമ്മദാബാദ് പാതയില്‍ വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് നടത്തിയിരുന്നു. ഈ യാത്രയില്‍ നിന്ന് ഏകദേശം 20 ലക്ഷത്തോളം രൂപയാണ് വരുമാനമായി ലഭിച്ചതെന്നും റെയില്‍വേ കൂട്ടിച്ചേര്‍ത്തു.
advertisement
"വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് ട്രെയിനുകള്‍, റെയില്‍വേസ്റ്റേഷനുകള്‍, മറ്റ് റെയില്‍വേ പരിസരങ്ങള്‍ എന്നിവ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വിട്ടുനല്‍കാറുണ്ട്. ഇതാദ്യമായാണ് വന്ദേഭാരത് എക്‌സ്പ്രസില്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കിയത്", പശ്ചിമ റെയില്‍വേ പിആര്‍ഒ വിനീത് അഭിഷേക് പറഞ്ഞു. സിനിമാഷൂട്ടിംഗുകളില്‍ നിന്നുള്ള വരുമാനം റെയില്‍വേ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്കും നവീകരണത്തിനുമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Summary: Western Railway has approved on-screen appearance of the much celebrated Vande Bharat Express. The shooting had taken place in Mumbai Central Railway station. Railway received a Rs 23 lakh income as a result