കംപാര്‍ട്ട്‌മെന്റിന്റെ ഓട്ടോമേറ്റഡ് വാതിലിനടുത്ത് ഇരിക്കുകയായിരുന്ന ഒരാളെ ആളുകള്‍ കൂട്ടംകൂടി ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നീട് രാജീവ് സിംഗ് യാത്രക്കാരനെതിരേ നോണ്‍ കോഗ്നിസബിള്‍ റിപ്പോര്‍ട്ട്(എന്‍സിആര്‍) ഫയല്‍ ചെയ്തു. ഭാര്യയോടും മകനോടുമൊപ്പം യാത്ര ചെയ്യുന്നതിനിടെ ഒരു സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് സിംഗ് പരാതിയില്‍ ആരോപിച്ചു. എതിര്‍ത്തപ്പോള്‍ അയാള്‍ തന്റെ കുടുംബത്തോട് മോശമായി പെരുമാറിയെന്നും പിന്നീട് ഝാന്‍സി സ്റ്റേഷനിലേക്ക് മറ്റുള്ളവരെ വിളിച്ചുവരുത്തിയെന്നും അവരും തന്നോട് മോശമായി പെരുമാറിയെന്നും സിംഗ് ആരോപിച്ചു.
advertisement
സിംഗും അദ്ദേഹത്തിന്റെ അനുയായികളും ആവശ്യപ്പെട്ടിട്ടും യാത്രക്കാരന്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ വിസമ്മതിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയതെന്ന് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ യാത്രക്കാരൻ പിന്നീട് ട്രെയിനിന് പുറത്തുവെച്ചും ആക്രമിക്കപ്പെട്ടു. അക്രമികള്‍ക്ക് എംഎല്‍എയുമായി ബന്ധമുണ്ടെന്നും കരുതുന്നു.
സീറ്റ്മാറുന്നതിനെച്ചൊല്ലിയും അപമര്യാദയോടെയുള്ള ഇരിപ്പിനെച്ചൊല്ലിയുമാണ് തര്‍ക്കം ഉണ്ടായതെന്ന് റെയില്‍വെ പോലീസ് അറിയിച്ചു.
ഝാന്‍സി സ്റ്റേഷനില്‍വെച്ച് എംഎല്‍എയുമായി ബന്ധമുള്ള ചിലര്‍ യാത്രക്കാരനെ ആക്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തിന് ഇരയായ യാത്രക്കാരന്‍ ഭോപ്പാലില്‍ എത്തിയശേഷം പരാതി നല്‍കുമെന്ന് സൂചിപ്പിച്ചിരുന്നതായി ഝാന്‍സി റെയില്‍വെ സൂപ്രണ്ട് വിപുല്‍ കുമാര്‍ ശ്രീവാസ്ത പറഞ്ഞു. എന്നാല്‍ വെള്ളിയാഴ്ച ഉച്ചവരെ ഇയാള്‍ പരാതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആക്രമണത്തിന് ഇരയായ വ്യക്തി ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്.