TRENDING:

കോവിഡ് രണ്ടാംതരംഗം ഇല്ലാതാക്കാന്‍ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ; വീഡിയോ വൈറൽ

Last Updated:

പൂജാ ചടങ്ങുകൾക്ക് ചാണകം ഉപയോഗിച്ചാൽ വീട് സാനിറ്റൈസ് ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ഇവരുടെ ഒരു പ്രസ്താവന.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്ത് പിടിമുറുക്കുകയാണ്, കേസുകളുടെ എണ്ണം പ്രതിദിനം വർധിച്ച് വരുന്നതിനാൽ എല്ലാവരും കൂടുതൽ ശ്രദ്ധപാലിച്ച് കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി തന്നെ പിന്തുടരണമെന്ന നിർദേശമാണ് ആരോഗ്യവിദഗ്ധർ നല്‍കി വരുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ അധികൃതർ ശാസ്ത്രീയമായ സമീപനങ്ങൾ സ്വീകരിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു മാർഗവുമായി എത്തിയിരിക്കുകയാണ് മധ്യപ്രദേശ് ടൂറിസം-സാംസ്കാരിക വകുപ്പ് മന്ത്രി ഉഷ താക്കുർ. കൊറോണ വൈറസ് രണ്ടാം തരംഗം ഇല്ലായ്മ ചെയ്യാൻ 'പൂജ' നടത്തിയാണ് മന്ത്രി വൈറലായിരിക്കുന്നത്.
advertisement

ഇൻഡോർ എയർപോർട്ടിലെ ദേവി അഹില്യ ബായി ഹോൽക്കർ വിഗ്രഹത്തിന് മുന്നിൽ ഉഷ താക്കൂർ പൂജ നടത്തി പ്രാർഥിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. എയർപോർട്ട് ഡയറക്ടർ ആര്യമ സന്യാസും മറ്റ് ജീവനക്കാരും പൂജയിൽ പങ്കു ചേർന്നിട്ടുണ്ട്. കയ്യടിച്ച് ഭജൻ ആലപിക്കുന്ന മന്ത്രിയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ഇതില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കാര്യം മാസ്ക് ധരിക്കാതെയാണ് ഉഷാ താക്കുറിന്‍റെ പൂജാ ചടങ്ങുകൾ എന്നതാണ്.

advertisement

കോവിഡിനെ പ്രതിരോധിക്കാൻ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി തന്നെ പിന്തുടരണമെന്ന് അധികൃതർ ആവർത്തിച്ച് പറയുമ്പോഴാണ് കോവിഡിനെ തടയാനെന്ന പേരിൽ ഒരു പൊതുസ്ഥലത്ത് മാസ്ക് പോലും ധരിക്കാതെ മന്ത്രിയുടെ പൂജ എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.

ഇൻഡോർ മൊഹോയിൽ നിന്നുള്ള എംഎൽഎ ആയ ഉഷ താക്കുർ ഇതിനു മുമ്പും പലതവണ വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. പൂജാ ചടങ്ങുകൾക്ക് ചാണകം ഉപയോഗിച്ചാൽ വീട് സാനിറ്റൈസ് ചെയ്യുന്നതിന് തുല്യമാണെന്നായിരുന്നു ഇവരുടെ ഒരു പ്രസ്താവന. മാസ്ക് ധരിക്കാൻ വിമുഖത കാണിച്ചിരുന്ന ഇവർ, താൻ ദിവസവും പൂജ നടത്താറുണ്ടെന്നും ഹനുമാൻ ചാലിസ ചൊല്ലാറുണ്ടെന്നും അതിനാൽ കോവിഡ് ബാധിക്കില്ലെന്നും പറഞ്ഞാണ് അതിനെ ന്യായീകരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കേന്ദ്രആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രൂക്ഷമായി ബാധിച്ച പത്ത് സംസ്ഥാനങ്ങളിലൊന്ന് മധ്യപ്രദേശാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 4800 പോസിറ്റീവ് കേസുകളും 43 മരണങ്ങളുമാണ് ഇവിടെ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടത്.

മലയാളം വാർത്തകൾ/ വാർത്ത/India/
കോവിഡ് രണ്ടാംതരംഗം ഇല്ലാതാക്കാന്‍ വിമാനത്താവളത്തിൽ മന്ത്രിയുടെ പൂജ; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories