TRENDING:

വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ്; സമയം ആവശ്യപ്പെട്ട് താരം

Last Updated:

കഴിഞ്ഞയാഴ്ച തുടർച്ചയായ മുപ്പത് മണിക്കൂറോളം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ചോദ്യം ചെയ്യലിന് ഹാജരാകൻ ആദായനികുതി വകുപ്പ് നോട്ടീസ് ലഭിച്ചതിനെ പിന്നാലെ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് തമിഴ് താരം വിജയ്. മൂന്ന് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് താരത്തിന് സമൻസ് നൽകിയത്. എന്നാൽ പുതിയ ചിത്രമായ മാസ്റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനാൽ സമയം നീട്ടി നൽകണമെന്നാണ് വിജയ് യുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് കത്തു നൽകുകയും ചെയ്തിട്ടുണ്ട്.
advertisement

Also Read-യുഎഇയിൽ ഇന്ത്യക്കാരന് കൊറോണ സ്ഥിരീകരിച്ചു; നില തൃപ്തികരമെന്ന് ആരോഗ്യ വകുപ്പ്

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബിഗിലിന്റെ നിർമ്മാതാക്കളായ എജിഎസ് ഗ്രൂപ്പ് ഉൾപ്പെട്ട ചില നികുതി ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തുടർച്ചയായ മുപ്പത് മണിക്കൂറോളം വിജയിയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിരുന്നു. മാസ്റ്റർ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ചായിരുന്നു ചോദ്യം ചെയ്യൽ‌.

അന്ന് വീട്ടിൽ നിന്ന് പിടിച്ചെടുത്ത ചില രേഖകൾ പരിശോധിച്ച ശേഷമാണ് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ്; സമയം ആവശ്യപ്പെട്ട് താരം
Open in App
Home
Video
Impact Shorts
Web Stories