News18 MalayalamNews18 Malayalam
|
news18
Updated: February 11, 2020, 7:27 AM IST
കൊറോണ വൈറസ്
- News18
- Last Updated:
February 11, 2020, 7:27 AM IST
ദുബായ്: യുഎഇയിൽ ഇന്ത്യൻ പൗരന് കൊറോണ സ്ഥിരീകരിച്ചു. നേരത്തെ രോഗം സ്ഥിരീകരിച്ച ആളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്ന ആളിലാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നാണ് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പുതിയ കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം എട്ടായി.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ കേസുകളിൽ ഒന്നൊഴികെ എല്ലാവരുടെയും നില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിച്ചിരിക്കന്നത്. ഒരാൾ മാത്രം ആരോഗ്യ വിദഗ്ധരുടെ സൂക്ഷ്മ നിരീക്ഷണത്തിൽ ഐസിയുവില്‍ കഴിയുകയാണെന്നാണ് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
Also Read-
വുഹാനിൽ നിന്ന് 600 വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ ഇന്ത്യ നിശ്ശബ്ദമായി തയ്യാറാക്കിയ പദ്ധതി
ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും ഇപ്പോൾ നിലവിലില്ലെന്നും പ്രതിരോധസംവിധാനങ്ങൾ പൂർണ്ണമായും സജ്ജമാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന ചൈനീസ് സ്വദേശിയായ 73 കാരൻ രോഗമുക്തനായ കാര്യവും യുഎഇ അടുത്ത് പുറത്തു വിട്ടിരുന്നു.
Published by:
Asha Sulfiker
First published:
February 11, 2020, 7:27 AM IST