TRENDING:

തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്

Last Updated:

ദുഷിച്ച സര്‍ക്കാരിനെതിരെ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: തമിഴ്‌ യുവതലമുറ നേപ്പാളില്‍ നടന്ന ജെന്‍ സി വിപ്ലവത്തിന് സമാനമായി ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കണമെന്ന് ആഹ്വാനം ചെയ്ത് നടന്‍ വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (TVK) കക്ഷിയുടെ മുതിര്‍ന്ന നേതാവ് ആധവ് അര്‍ജുന. എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച് പോസ്റ്റിലൂടെയായിരുന്നു ആഹ്വാനം. വിവാദമായതോടെ പോസ്റ്റ് ‌ഡിലീറ്റ് ചെയ്തെങ്കിലും പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് വന്‍തോതില്‍ പ്രചരിക്കുകയാണ്.
ആധവ് അർജുന
ആധവ് അർജുന
advertisement

ദുഷിച്ച സര്‍ക്കാരിനെതിരെ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തമുണ്ടാകുകയും 41 പേര്‍ മരിക്കുകയും ചെയ്ത് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആധവ് അര്‍ജുന ഇത്തരത്തിലുള്ള ആഹ്വാനമുയര്‍ത്തിയത്.

ആക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് പോസ്റ്റെന്ന് ഡിഎംകെ നേതാവും ലോക്സഭാ എംപിയുമായ കനിമൊഴി പ്രതികരിച്ചു. നിരുത്തരവാദപരമായ പോസ്റ്റാണിതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ, പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്തതായും അര്‍ജുന ആഹ്വാനം ചെയ്ത വിപ്ലവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ പാര്‍ട്ടിയ്ക്ക് യൊതൊരു ബന്ധവുമില്ലെന്ന് ടിവികെ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടിയും വിജയ്‌യും ഒരിക്കലും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കികയില്ലെന്നും ടിവികെ കൂട്ടിച്ചേര്‍ത്തു.

advertisement

'’യുവജനങ്ങള്‍ നയിക്കുന്നവിപ്ലവം മാത്രമാണ് ഏകപരിഹാരം. ശ്രീലങ്കയിലും നേപ്പാളിലും 'ജെന്‍ സി ' തലമുറ ഭരണകൂടത്തിനെതിരെ വിപ്ലവം നടത്തി. ഇവിടെയും യുവജനങ്ങള്‍ ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കും. ആ വിപ്ലവം ഭരണമാറ്റത്തിന് കാരണമാകും. ഒരു ദുഷ്ട ഭരണാധികാരിയുടെ കീഴില്‍ നിയമങ്ങള്‍ പോലും ദുഷിച്ചതായിത്തീരും, വെറുതെ റോഡിലൂടെ നടന്നതിന്' ആളുകളെ മര്‍ദ്ദിക്കുകയും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു”, അർജുനയുടെ പോസ്റ്റിൽ പറയുന്നു.

Summary : A senior leader of actor Vijay's party, Thamizhaga Vetri Kazhagam (TVK), Aadhav Arjuna, called for the Tamil youth generation to protest against the government in a manner similar to the 'Gen Z Revolution' that took place in Nepal. The appeal was made through a post shared on the X platform. Although the post was deleted after it became controversial, a screenshot of the post is being widely circulated.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട്ടിലും നേപ്പാള്‍ മോഡൽ ജെന്‍ സി വിപ്ലവം വേണമെന്ന് വിജയ്‌യുടെ പാര്‍ട്ടി നേതാവ്
Open in App
Home
Video
Impact Shorts
Web Stories