മറ്റൊരു മുറിയില്‍ കിടന്നുറങ്ങുകയായിരുന്നു ഇവരുടെ മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്‌ഫോടനമുണ്ടായതോടെ ഗ്രാമവാസികള്‍ പരിഭ്രാന്തിയിലാണെന്ന് റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. പുലിവെണ്ടുല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുരളി നായിക് സംഭവസ്ഥലം സന്ദര്‍ശിച്ചു.
കട്ടിലിനടിയല്‍ ബോംബ് സ്ഥാപിച്ചെന്ന് കരുതുന്ന ബാബു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്ക് നരസിംഹയുടെ ഭാര്യയുമായി വിവാഹേതരബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. ബാബുവിന് സംഭവത്തില്‍ പങ്കുള്ളതായി സംശയിക്കുന്നതായി നരസിംഹയുടെ മകള്‍ പോലീസിനോട് പറഞ്ഞു. വിവാഹേതരബന്ധത്തെക്കുറിച്ച് അറിഞ്ഞ നരസിംഹ ഭാര്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് സുബ്ബലക്ഷ്മമ്മ ബന്ധം അവസാനിപ്പിച്ചതാണ് ബാബുവിനെ പ്രകോപിപ്പിച്ചത്.
advertisement
ബാബുവിന് നരസിംഹയോട് പകയുണ്ടായിരുന്നതായും മുമ്പ് പല തവണ ദമ്പതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും ഇവരുടെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ജെലാറ്റിന്‍ സ്റ്റിക്കാണ് സ്‌ഫോടനത്തിനായി ഉപയോഗിച്ചത്. ഖനനത്തിന് ഉപയോഗിക്കുന്ന ജെലാറ്റിന്‍ സ്റ്റിക്കുകള്‍ ബാബുവിന് എങ്ങനെ ലഭിച്ചു എന്നതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.