ക്രൂരതയ്ക്കും അപ്പുറം, മനുഷ്യത്വരഹിതം എന്നാണ് എന്നാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി സംഭവത്തിൽ പ്രതികരിച്ചത്. നിയമത്തിന് മുന്നിൽ കുറ്റവാളികളെ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോഹ്ലി ട്വീറ്റ് ചെയ്തു.
advertisement
എന്നാണ് ഇതിനൊരു അവസാനം എന്നാണ് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രതികരിച്ചത്. കുറ്റവാളികൾക്ക് ഭയമുണ്ടാകുന്ന തരത്തിൽ നിയമം നടപ്പിലാക്കണം. കുറ്റവാളികളെ തൂക്കിലേറ്റണമെന്നും അക്ഷയ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.
നാല് പേർ ചേർന്ന് ക്രൂരമായി പീഡിപ്പിച്ച പെൺകുട്ടി കഴിഞ്ഞ ദിവസമാണ് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. സംഭവത്തിൽ സന്ദീപ്, ലവ്കുശ്, രാമു, രവി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
You may also like:പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തില്ല; രഹസ്യമായി സംസ്കാരം നടത്തി യുപി പൊലീസ്
കഴിഞ്ഞ സെപ്റ്റംബർ 14 ന് അമ്മയ്ക്കൊപ്പം സമീപത്തെ വയലിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പിന്നീട് ഗുരുതരമായ പരിക്കുകളോടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. പെൺകുട്ടിയുടെ കാലുകൾ പൂർണമായും തളർന്ന നിലയിലായിരുന്നു. കൈകൾ ഭാഗികമായി തളർന്നു. പെൺകുട്ടിയുടെ നാവ് അറ്റുപോകാനായ നിലയിലായിരുന്നു. അക്രമികൾ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചത് ചെറുക്കുന്നതിനിടെ പെൺകുട്ടി നാവ് കടിച്ചതാണ്.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മകളുടെ ജീവൻ തിരിച്ചു കിട്ടുമെന്നായിരുന്നു പ്രതീക്ഷയെന്നായിരുന്നു മാതാവിന്റെ പ്രതികരണം.
