നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ ബിസിനസുമായി ബന്ധപ്പെട്ട് വിസ, നികുതി ലംഘനം എന്നിവസംബന്ധിച്ച അന്വേഷണമാണ് നടക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസിലെ(എഫ്ആർആർഒ) ഉദ്യോഗസ്ഥനായ ദീപക് യാദവ് മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്.
''നെറ്റ്ഫ്‌ളിക്‌സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം, വിസ ലംഘനം, നിയമവിരുദ്ധമായ ഘടനകള്‍, നികുതി വെട്ടിപ്പ്, ഇന്ത്യയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നടക്കുന്ന വംശീയപരമായ വിവേചനം എന്നിവ സംബന്ധിച്ച് ഞങ്ങള്‍ക്ക് പരാതികള്‍ ലഭിച്ചിട്ടുണ്ട്,'' ഇമെയില്‍ കൂട്ടിച്ചേര്‍ത്തു.
2018 ഏപ്രില്‍ മുതല്‍ 2020 ഏപ്രില്‍ വരെ നെറ്റ്ഫ്‌ളിക്‌സിന്റെ ലോസ് ആഞ്ചിലിസിലെയും മുംബൈയിലെയും ഓഫീസുകളില്‍ മെഹ്ത ജോലി ചെയ്തിരുന്നുവെന്ന് അവരുടെ ലിങ്ക്ഡിന്‍ പ്രൊഫൈലില്‍ വ്യക്തമാക്കുന്നു. കമ്പനിയുടെ മുന്‍ ലീഗല്‍ എക്‌സിക്യുട്ടിവായിരുന്നതിന്റെ രേഖകള്‍ കൈമാറാന്‍ ആഭ്യന്തരമന്ത്രാലയം അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തന്നെ ജോലിയില്‍ നിന്ന് അന്യായമായി പിരിച്ചുവിട്ടുവെന്നും വംശീയ വിവേചനം കാണിച്ചുവെന്നും കാട്ടി 2021ല്‍ മെഹ്ത കാലിഫോര്‍ണിയയിലെ ലോസ് ആഞ്ചിലിസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ നെറ്റ്ഫ്‌ളിക്‌സിനെതിരേ കേസ് ഫയല്‍ ചെയ്തിരുന്നു.
advertisement
എന്നാല്‍ മെഹ്തയുടെ ആരോപണങ്ങള്‍ നെറ്റ്ഫ്‌ളിക്‌സ് നിഷേധിച്ചിരുന്നു. കമ്പനിയുടെ കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് മെഹ്ത വലിയ തുക വ്യക്തിഗത ആവശ്യങ്ങൾക്കായി ആവര്‍ത്തിച്ച് ചെലവഴിച്ചിരുന്നുവെന്നും അതിനാലാണ് അവരെ കമ്പനിയിൽ നിന്ന് പുറത്താക്കിയതെന്നും നെറ്റ്ഫ്‌ളിക്‌സ് പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും അധികാരികള്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പരസ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും നന്ദിനി മെഹ്ത കൂട്ടിച്ചേര്‍ത്തു.
മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തനിക്ക് അനുമതി ഇല്ലെന്ന് അവര്‍ അറിയിച്ചു. അതേസമയം, എഫ്ആര്‍ആര്‍ഒയും ഇന്ത്യയുടെ ആഭ്യന്തരമന്ത്രാലയും റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തെക്കുറിച്ച് കമ്പനിക്ക് അറിയില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് വക്താവ് പറഞ്ഞു.
ഏകദേശം 10 ലക്ഷത്തോളം ഉപയോക്താക്കളാണ് നെറ്റ്ഫ്‌ളിക്‌സിന് ഇന്ത്യയില്‍ ഉള്ളത്. വര്‍ഷങ്ങളായി ബോളിവുഡ് താരങ്ങളെ ഉള്‍പ്പെടുത്തി നിരവധി പ്രാദേശിക കണ്ടന്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചില ഉള്ളടക്കങ്ങള്‍ രാജ്യത്ത് ചൂടേറിയ ചര്‍ച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്.
2023 മുതല്‍ നികുതി ലംഘനം ചൂണ്ടിക്കാട്ടി നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ അന്വേഷണം നേരിടുന്നുണ്ട്. എന്നാല്‍, വിസ ചട്ട ലംഘനം, വംശീയ വിവേചനം എന്നിവയുള്‍പ്പെടയുള്ള ആരോപണങ്ങളില്‍ വിപുലമായി അന്വേഷണം നടക്കുന്നതായി മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
നെറ്റ്ഫ്‌ളിക്‌സുമായി ബന്ധപ്പെട്ട കേസ് ഏത് അന്വേഷണ ഏജന്‍സിയാണ് നടത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇമെയിലില്‍ വിശദീകരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഇന്റലിജന്റ്‌സ് ബ്യൂറോ, ആഭ്യന്തര ഇന്റലിജന്റ്‌സ് ഏജന്‍സി എന്നിവയുമായി ചേര്‍ന്നാണ് എഫ്ആര്‍ആര്‍ഒ പ്രവര്‍ത്തിക്കുന്നത്.
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ വിവോയും അവരുടെ ഇന്ത്യയിലെ അനുബന്ധ സ്ഥാപനങ്ങളും അനുമതിയില്ലാതെ ചില പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിസ നിയമങ്ങള്‍ ലംഘിച്ചതായി കഴിഞ്ഞ വര്‍ഷം ഇന്ത്യ ആരോപിച്ചിരുന്നു. ജമ്മുകശ്മീര്‍, സിക്കിം തുടങ്ങിയ ചില സംസ്ഥാനങ്ങളുടെ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.