മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാർലമെൻ്റ്കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. പുതിയ നിയമം പാസാകുന്നതോടെ മുനമ്പത്തെ താമസക്കാർക്ക് അവരുടെ ഭൂമി തിരികെ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം,വഖഫ് ബില്ലിന്മേലുള്ള ചർച്ചയ്ക്കിടെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു മറുപടി അറിയിച്ചു.എന്നാൽ മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താല്‍പര്യമെന്നും മുനമ്പത്തിന്റെ പേരില്‍ രാഷ്ട്രീയ താല്‍പര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.
advertisement
അതേസമയം, വഖഫ് ഭേദഗതിബില്ല് പാസായതിന് ശേഷം വൈകിയവേളയില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത് ചര്‍ച്ചക്കെടുക്കാനുള്ള സഭയുടെ നിലപാടില്‍ എംപിമാര്‍ എതിര്‍പ്പറിയിച്ചു. ബുധനാഴ്ചയിലെ കാര്യപരിപാടിയില്‍ പതിന്നാലാമതായി ഉള്‍പ്പെടുത്തിയ ഇനമാണ് വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിന് സ്പീക്കര്‍ അപ്രതീക്ഷിതമായി പരിഗണിച്ചത്. ചര്‍ച്ചയ്ക്ക് ശശി തരൂര്‍ ആണ് തുടക്കമിട്ടത്. മണിപ്പുരിന്റെ ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നെന്നും സമ്പന്നമായ സംസ്‌കാരമുള്ള ഭൂമിയായ മണിപ്പൂർ ഇപ്പോൾ സാമ്പത്തികമായും സാമൂഹികമായും പ്രതിസന്ധിയിലാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി.