TRENDING:

അറിഞ്ഞോ? കോണ്‍ഗ്രസിന്റെ 11ാമത്തെ സ്ഥാനാർഥി പട്ടികയിലും വയനാടും വടകരയും ഇല്ല

Last Updated:

മിനിറ്റുകളുടെ ഇടവേളയിൽ പത്താമത്തെയും 11ാമത്തെയും പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും കേരളത്തിലെ രണ്ട് മണ്ഡലങ്ങളും ഇടംപിടിച്ചില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി:  കോൺഗ്രസിന്‍റെ പത്താമത്തെയും പതിനൊന്നാമത്തെയും സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. മിനിറ്റുകളുടെ ഇടവേളയിൽ പ്രഖ്യാപിച്ച രണ്ട് പട്ടികയിലും വയനാടും വടകരയും ഇടംപിടിച്ചിട്ടില്ല. മഹാരാഷ്ട്ര, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 26 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പത്താം ഘട്ടത്തിൽ പ്രഖ്യാപിച്ചത്.
advertisement

വയനാട്ടിലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ന് നടന്ന വാർത്താ സമ്മേളനത്തിലും രാഹുൽ ഗാന്ധി സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട പ്രതികരിച്ചിട്ടില്ല. കേരളത്തിന് പുറമേ, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോൺഗ്രസ് കമ്മിറ്റികളും രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സൗത്ത് ബെഗംലൂരു, ശിവഗംഗ എന്നീ സീറ്റുകള്‍ രാഹുലിനായി കമ്മിറ്റികള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാൽ ഇന്നലെ പുറത്തിറങ്ങിയ കോൺഗ്രസിന്‍റെ ഒൻപതാം സ്ഥാനാര്‍ത്ഥി പട്ടികയിൽ ഇരു സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു.

പ്രതിവർഷം 72000 രൂപ; 5 കോടി കുടുംബങ്ങൾക്ക്: വമ്പന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

advertisement

കേരളത്തിൽ രാഹുൽ ഗാന്ധി മത്സരിക്കേണ്ട സാഹചര്യമില്ലെന്ന് ഒരു വിഭാഗം നേതാക്കള്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്. ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ ഐക്യത്തെ ചോദ്യം ചെയ്യുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ നേതാക്കൾ വയനാട് സ്ഥാനാർത്ഥിത്വത്തിൽ രാഹുൽ ഗാന്ധി അനുകൂല നിലപാട് സ്വീകരിക്കുമെന്ന് ആവർത്തിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
അറിഞ്ഞോ? കോണ്‍ഗ്രസിന്റെ 11ാമത്തെ സ്ഥാനാർഥി പട്ടികയിലും വയനാടും വടകരയും ഇല്ല