പ്രതിവർഷം 72000 രൂപ;5 കോടി കുടുംബങ്ങൾക്ക്: വമ്പന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

പ്രതിവർഷം 72000 രൂപ വരെ അക്കൗണ്ടിൽ എത്തുന്ന പദ്ധതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനം ആയി നൽകിയിരിക്കുന്നത്

news18
Updated: March 25, 2019, 3:20 PM IST
പ്രതിവർഷം 72000 രൂപ;5 കോടി കുടുംബങ്ങൾക്ക്: വമ്പന്‍ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി
rahul-gandhi
  • News18
  • Last Updated: March 25, 2019, 3:20 PM IST
  • Share this:
ന്യൂഡൽ‌ഹി : കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദരിദ്ര കുടുംബങ്ങൾക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പ്രതിവർഷം 72000 രൂപ വരെ അക്കൗണ്ടിൽ എത്തുന്ന പദ്ധതിയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് വാഗ്ദാനമായി നൽകിയിരിക്കുന്നത്. പ്രതിമാസം 6000 രൂപ നല്‍കും.12000 രൂപയിൽ താഴെയുള്ളവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.5 കോടി കുടുംബങ്ങളിലെ ഏകദേശം 25 കോടിയോളം ജനങ്ങൾ 'ന്യായ്' എന്ന് പേരിലുള്ള പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നും കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

Also Read-രാഹുല്‍ ശ്രമിക്കുന്നത് താമര ചിഹ്നത്തില്‍ സ്ഥാനാര്‍ഥി ഇല്ലാത്തിടത്ത് മത്സരിക്കാന്‍; വാരാണസിയില്‍ മത്സരിക്കട്ടെ: കോടിയേരി

പണക്കാരുടെ ഇന്ത്യ പാവപ്പെട്ടവരുടെ ഇന്ത്യ എന്ന് തരംതിരിവ് ഉണ്ടാകാൻ അനുവദിക്കില്ല. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെ ബഹുമാനം ലഭിക്കുന്ന ഒരൊറ്റ ഇന്ത്യ മാത്രമെ ഉണ്ടാകു. ദാരിദ്രനിർമ്മാർജ്ജനത്തിനുള്ള ഏറ്റവും വലിയ പോരാട്ടമാണ്  പദ്ധതിതെന്നും അദ്ദേഹം വ്യക്തമാക്കി.ഐതിഹാസിക പദ്ധതിയെന്നാണ് രാഹുൽ തന്റെ പ്രഖ്യാപനത്തെ വിശേഷിപ്പിച്ചത്.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധികളെ സംബന്ധിച്ചും  സംശയം ഉയർന്നിരുന്നു. എന്നാൽ മികച്ച സാമ്പത്തിക വിദഗ്ധരുമായി ചർച്ച നടത്തിയ ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചതെന്നായിരുന്നു രാഹുലിന്റെ മറുപടി.

First published: March 25, 2019, 2:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading