വഖഫ് ബില്ലിന്റെ ചർച്ച തുടങ്ങുമ്പോൾ സഹോദരനും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയും ലോക്സഭയിലെത്തിയിരുന്നില്ല. എന്നാൽ, പിന്നീട് അദ്ദേഹം ലോക്സഭയിലെത്തിയെങ്കിലും ബില്ലിൽ ഇടപെട്ട് സംസാരിച്ചില്ല. 14 മണിക്കൂറോളം നീണ്ട ചർച്ചക്കൊടുവിലാണ് വഖഫ് ബിൽ കേന്ദ്രസർക്കാർ പാസാക്കിയത്. 288 പേരാണ് ലോക്സഭയില്‍ ബില്ലിനെ അനുകൂലിച്ചത്. 232 പേര്‍ എതിര്‍ത്തു. പ്രതിപക്ഷത്തിന്‍റെ ആവശ്യപ്രകാരമാണ് വോട്ടെടുപ്പ് നടത്തിയത്.
Also Read- 14 മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ലോക്സഭ കടന്ന വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയിൽ
advertisement
ആശങ്കകള്‍ അനാവശ്യമെന്നും പ്രതിപക്ഷം മുസ്‍ലിങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി കിരണ്‍ റിജിജു ചര്‍ച്ചയ്ക്കുള്ള മറുപടിയില്‍ പറഞ്ഞിരുന്നു. കേരളത്തില്‍നിന്നുള്ള എം പിമാര്‍ അടക്കം പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും തള്ളി. അതേസമയം, ഇന്ന് ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് ഒരുമണിക്ക് ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കും.
അതേസമയം, വഖഫ് ഭേദഗതി ബില്ലിൽ ലോക്സഭയില്‍ പാസായതോടെ മുനമ്പം സമരപന്തലില്‍ ആഹ്ലാദപ്രകടനവുമുണ്ടായി. പുലര്‍ച്ചെ സമരപ്പന്തലിന് സമീപം പടക്കം പൊട്ടിച്ചായിരുന്നു ആഘോഷം. സമരം ഉടന്‍ അവസാനിപ്പിക്കില്ലെന്നും വഖഫ് ഭേദഗതി നിയമമായി പ്രാബല്യത്തില്‍ വന്നശേഷം മാത്രം തീരുമാനമെന്നും സമരസമിതി വ്യക്തമാക്കി.