TRENDING:

'നൂറ് ശതമാനവും നിങ്ങൾക്കൊപ്പം'; ജെയ്റ്റ്ലിക്ക് രാഹുൽ ഗാന്ധിയുടെ സ്നേഹ സന്ദേശം

Last Updated:

'പ്രയാസമേറിയ ഈ സമയത്ത് ഞങ്ങൾ നൂറുശതമാനവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ട്‍'

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തർക്കങ്ങളും പാക് പോരും മറന്ന്, വൃക്കരോഗവുമായി ബന്ധപ്പെട്ട് ചികിത്സയിലുള്ള ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് സ്നേഹ സന്ദേശവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. 'ജെയ്റ്റ്ലിജിയുടെ രോഗവിവരം അസ്വസ്ഥനാക്കി. ആശയങ്ങളുടെ പേരിൽ ഞങ്ങൾ ദിവേസന പോരാടിയിരുന്നു. ഞാനും കോൺഗ്രസ് പാർട്ടിയും അദ്ദേഹം  അതിവേഗം സുഖംപ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് ഞങ്ങൾ നൂറുശതമാനവും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനുമൊപ്പമുണ്ട്‍'- ട്വിറ്ററിൽ രാഹുൽ കുറിച്ചു.
advertisement

2018 മെയ് 14ന് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായ അരുൺ ജെയ്റ്റ്ലി കഴിഞ്ഞ 9 മാസമായി വിദേശയാത്രകളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഞായറാഴ്ച അപ്രതീക്ഷിതമായി ജെയ്റ്റ്ലി മെഡിക്കൽ പരിശോധനക്കായി അമേരിക്കയിലേക്ക് പോവുകയായിരുന്നു. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സർക്കാരിന്റെ അവസാനത്തെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ധനമന്ത്രി അരുൺ ജെയ്റ്റ്ലി അമേരിക്കയിലേക്ക് മെഡിക്കൽ പരിശോധനക്ക് പോയത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'നൂറ് ശതമാനവും നിങ്ങൾക്കൊപ്പം'; ജെയ്റ്റ്ലിക്ക് രാഹുൽ ഗാന്ധിയുടെ സ്നേഹ സന്ദേശം