മോദി കേരളത്തിൽ മത്സരിക്കണമെന്ന് ചെന്നിത്തല; പത്തനംതിട്ടയിൽ മത്സരിക്കട്ടെയെന്ന് കോടിയേരി
Last Updated:
ബിജെപിക്ക‌് ആത്മവിശ്വാസമുണ്ടെങ്കിൽ വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ മത്സരിപ്പിക്കണമെന്നാണ് കോടിയേരി ബാലകൃഷ‌്ണന്‍റെ വെല്ലുവിളി
ന്യൂഡൽഹി/മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. മോദിയെ കേരളത്തിൽ മത്സരിക്കാൻ ഇരുവരും വെല്ലുവിളിച്ചു. കേരളത്തിൽ മത്സരിക്കാൻ നരേന്ദ്ര മോദിയെ വെല്ലുവിളിക്കുന്നതായി രമേശ് ചെന്നിത്തല ദില്ലിയിൽ പറഞ്ഞു. കേരളത്തിൽ ത്രിപുര അല്ല ആവർത്തിക്കുന്നത്. മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഡും ആവർത്തിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ബൈപ്പാസ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പ്രോട്ടോകോൾ ലംഘനം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബിജെപിക്ക‌് ആത്മവിശ്വാസമുണ്ടെങ്കിൽ വരുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കണമെന്നാണ് കോടിയേരി ബാലകൃഷ‌്ണന്‍റെ വെല്ലുവിളി. സി എ കുഞ്ഞുമോൻ സ‌്മാരകമന്ദിരം ഉദ‌്ഘാടനത്തിന്റെ ഭാഗമായി ചങ്ങരംകുളത്ത‌് ചേർന്ന പൊതുയോഗം ഉദ‌്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല കോടതിവിധിയെ തുടർന്നുണ്ടായ സംഘർഷങ്ങൾ ചൂണ്ടിക്കാട്ടി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ പിരിച്ചുവിടണമെന്നാണ‌് ബിജെപി ആവശ്യപ്പെടുന്നത‌്. എൽഡിഎഫ‌് സർക്കാരിനെ പിരിച്ചുവിടാനുള്ള ശേഷി ബിജെപിക്ക‌് ഇല്ല. 1959ൽ ഇ എം എസ‌് സർക്കാരിനെ പിരിച്ചുവിട്ടിരുന്നുവെങ്കിൽ ഇന്ന‌് കാലംമാറി. 1959 അല്ല 2019 എന്ന‌് ഓർക്കണമെന്നും കോടിയേരി ഓർമ്മിപ്പിച്ചു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 16, 2019 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മോദി കേരളത്തിൽ മത്സരിക്കണമെന്ന് ചെന്നിത്തല; പത്തനംതിട്ടയിൽ മത്സരിക്കട്ടെയെന്ന് കോടിയേരി


