ധനമന്ത്രി ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ബജറ്റിന്റെ സുപ്രധാന വശങ്ങളും സമൂഹത്തെ അത് എപ്രകാരം സ്വാധീനിക്കുമെന്നും വിശദമായി അറിയാം.
ആദായ നികുതി പ്രഖ്യാപനങ്ങള്‍
ആദായനികുതി നിര്‍ദേശങ്ങളാണ് മിക്കവരും ആകാംക്ഷാപൂര്‍വം കാത്തിരിക്കുന്ന ഒരു കാര്യം. ഇടത്തരം വിഭാഗത്തില്‍പ്പെട്ടയാളുകള്‍ക്ക് ആശ്വാസം നല്‍കാനും നികുതിയും ചെലവും കിഴിച്ച ശേഷമുള്ള വരുമാനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ട് സര്‍ക്കാര്‍ ഒട്ടേറെ മാറ്റങ്ങളാണ് കഴിഞ്ഞ ബജറ്റുകളില്‍ അവതരിപ്പിച്ചത്.
നികുതി സ്ലാബുകളുടെ ക്രമീകരണം: നിലവില്‍ അടിസ്ഥാന ഇളവ് പരിധി മൂന്ന് ലക്ഷം രൂപയാണ്. മൂന്ന് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ നികുതിയൊന്നും നല്‍കേണ്ടതില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം. ഇതിന് പുറമെ വിവിധ സ്ലാബുകള്‍ക്കുള്ള നികുതി നിരക്കുകള്‍ കഴിഞ്ഞ കുറച്ച് ബജറ്റുകളില്‍ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിരവധി ആളുകള്‍ക്ക് മൊത്തത്തിലുള്ള നികുതിഭാരം കുറയ്ക്കാന്‍ വഴിയെരുക്കിയിട്ടുണ്ട്.
advertisement
ALSO READ: കേന്ദ്ര ബജറ്റിൽ പൊതുജനത്തിന് എന്ത് പ്രതീക്ഷിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ വര്‍ധനവ്: നിലവില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50,000 രൂപയാണ്. ഇത് ഒരു ലക്ഷം രൂപയായി ഉയര്‍ത്താര്‍ സാധ്യതയുണ്ടെന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ നീക്കം നികുതി കണക്കുകൂട്ടലുകള്‍ ലളിതമാക്കുകയും ശമ്പളമുള്ള ജീവനക്കാര്‍ക്ക് കൂടുതല്‍ തുക സേവിംഗ്‌സിനായി കരുതി വയ്ക്കാനുള്ള അവസരം നല്‍കുകയും ചെയ്യും.
വ്യവസായ മേഖല
ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍ ലക്ഷ്യമിട്ട് ഒട്ടേറെ ഇളവുകള്‍ ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായാണ് ചെറുകിട, ഇടത്തരം സംരംഭങ്ങളെ വിലയിരുത്തുന്നത്.
കോര്‍പ്പറേറ്റ് നികുതി: കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നാണ് കോര്‍പ്പറേറ്റ് നികുതി. രാജ്യത്തിന്റെ സാമ്പത്തിക ചട്ടക്കൂടിലെ ഒരു സുപ്രധാന ഘടകമാണിത്. രാജ്യത്തിന്റെ വാര്‍ഷിക ബജറ്റില്‍ ഇതും ഒരു പ്രധാന പങ്ക് വഹിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയിലെ ഏത് മാറ്റവും ബിസിനസുകളെയും ബാധിച്ചേക്കാം. കൂടാതെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നടപടികളും ബജറ്റില്‍ ഉണ്ടാകുമെന്ന് കരുതുന്നു.
ALSO READ: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്
ഉത്പാദനം പ്രോത്സാഹിപ്പിക്കല്‍: ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുകയും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്തുകൊണ്ട് പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ്(പിഎല്‍ഐ) പദ്ധതി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി വിപുലപ്പെടുത്തുന്നതിനും ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതിയിടുമെന്ന് പ്രതീക്ഷിക്കുന്നു.
ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: രാജ്യത്ത് ഒരു ബിസിനസ് ആരംഭിക്കുന്നതും പ്രവര്‍ത്തിപ്പിക്കുന്നതും എളുപ്പമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ലളിതവത്കരിച്ച നിയന്ത്രണങ്ങളും പ്രക്രിയകളുടെ ഡിജിറ്റലൈസേഷനും 2024-25 ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങള്‍ ബിസിനസ് അന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തും.
സാമൂഹ്യക്ഷേമവും അടിസ്ഥാന സൗകര്യങ്ങളും
സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഈ ബജറ്റില്‍ ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും: ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കാര്യമായി വിഹിതം നല്‍കും. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇത് പൊതുജനങ്ങള്‍ക്ക് മികച്ച ആരോഗ്യപരിരക്ഷയും വിദ്യാഭ്യാസവും ഉറപ്പാക്കും.
അടിസ്ഥാന സൗകര്യ വികസനം: റോഡുകള്‍, റെയില്‍വേ, നഗര വികസനം എന്നിവയുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്‍ വന്‍തോതിലുള്ള നിക്ഷേപം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
സാമൂഹിക സുരക്ഷ: സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് സുരക്ഷ പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടുള്ള പെന്‍ഷനുകളും ഇന്‍ഷുറന്‍സും ഉള്‍പ്പടെയുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കൃഷിയും ഗ്രാമവികസനവും
ബജറ്റില്‍ കൃഷിക്ക് വളരെയധികം പ്രാധാന്യമുണ്ട്. കര്‍ഷകരുടെ വരുമാനവും ഉപജീവനവും മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി നടപടികള്‍ ബജറ്റില്‍ ഉണ്ടായേക്കും.
ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്പറുകള്‍(ഡിബിടി)
ഡിബിടി പദ്ധതികള്‍ക്കുള്ള വിഹിതം വര്‍ധിപ്പിച്ചത്, സബ്‌സിഡികളും ആനുകൂല്യങ്ങളും കര്‍ഷകരിലേക്ക് നേരിട്ട് എത്താന്‍ സഹായിക്കുന്നു. ഇത് ചോര്‍ച്ച കുറയ്ക്കുകയും കാര്യക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍: റോഡുകള്‍, ജലസേചനം, സംഭരണ സൗകര്യങ്ങള്‍ തുടങ്ങിയ ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങളിലുള്ള നിക്ഷേപം കാര്‍ഷിക ഉല്‍പ്പാദനക്ഷമതയും ഗതാഗതമാര്‍ഗങ്ങളും വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
അഗ്രി-ടെക് സംരംഭങ്ങള്‍: അഗ്രി-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പ്രോത്സാഹനവും ആധുനിക കൃഷിരീതികള്‍ അവലംബിക്കുന്നതും കര്‍ഷകരെ അവരുടെ വിളവും വരുമാനവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.