TRENDING:

പ്രാണപ്രതിഷ്ഠയ്ക്കുശേഷം സൂര്യോദയ യോജന; പ്രഖ്യാപനത്തിന് പ്രധാനമന്ത്രി പറഞ്ഞതെന്ത്?

Last Updated:

ഒരു കോടി വീടുകളിലെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്തെ 10 മില്യണ്‍ വീടുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സൂര്യോദയ യോജന എന്ന പദ്ധതിയാണ് അദ്ദേഹം പ്രഖ്യാപിച്ചത്. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് പിന്നാലെയാണ് പ്രഖ്യാപനം. ''അയോധ്യയില്‍ നിന്നും തിരിച്ചെത്തിയ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ പദ്ധതിയാണ് പ്രധാനമന്ത്രി സൂര്യോദയ യോജന. ഒരു കോടി വീടുകളിലെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ എത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത്,'' മോദി എക്‌സില്‍ കുറിച്ചു.
advertisement

'' ഇതിലൂടെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും വൈദ്യുതി ബില്‍ കുറയുക മാത്രമല്ല, ഊര്‍ജ മേഖലയില്‍ സ്വയം പര്യാപ്തത നേടാനും സാധിക്കും,'' മോദി പറഞ്ഞു. ലോകത്തിലെ എല്ലാ ജനങ്ങള്‍ക്കും എപ്പോഴും ഊര്‍ജ്ജം ലഭിക്കുന്നത് സൂര്യവംശിയായ ശ്രീരാമന്റെ പ്രകാശത്തില്‍ നിന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.

അതേസമയം ജനുവരി 22നാണ് അയോധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നത്. അഞ്ഞൂറിലേറെ വര്‍ഷത്തെ ശ്രീരാമഭക്തരുടെ കാത്തിരിപ്പിനാണ് 2023 ജനുവരി 22ന് അവസാനമായത്. പ്രധാനമന്ത്രിയെ കൂടാതെ ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് തുടങ്ങിയവരും ഗര്‍ഭഗൃഹത്തിലെ ചടങ്ങുകളില്‍ പങ്കെടുത്തു.

advertisement

കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആയിരുന്നു മുഖ്യ പുരോഹിതന്‍. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ പ്രമുഖരുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30നാണ് ആരംഭിച്ചത്. സിനിമ, കായിക താരങ്ങളടക്കമുള്ള ക്ഷണിക്കപ്പെട്ട അതിഥികള്‍ അയോധ്യയിലെ രാമക്ഷേത്രത്തിലെത്തിയിരുന്നു.

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, സൈന നൈവാള്‍, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരണ്‍, അനില്‍ കുംബ്ലെ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി, ഭാര്യ നിത അംബാനി, റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്‍മാന്‍ ആകാശ് അംബാനി, ഭാര്യ ശ്ലോക മേത്ത തുടങ്ങി നിരവധി പേരാണ് ക്ഷേത്രത്തിലെത്തിയത്. പ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പ് സോനു നിഗം, അനുരാധ പൗഡ്വാള്‍, ശങ്കര്‍ മഹാദേവന്‍ തുടങ്ങിയവര്‍ ഭജന ആലപിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പ്രാണപ്രതിഷ്ഠയ്ക്കുശേഷം സൂര്യോദയ യോജന; പ്രഖ്യാപനത്തിന് പ്രധാനമന്ത്രി പറഞ്ഞതെന്ത്?
Open in App
Home
Video
Impact Shorts
Web Stories