TRENDING:

Schools Reopen | സ്കൂളുകൾ ഇനി എന്ന് തുറക്കും? വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് എപ്പോൾ?

Last Updated:

മഹാരാഷ്ട്ര , മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 കേസുകള്‍ നേരിയ തോതില്‍ കുറഞ്ഞതോടെ, മഹാരാഷ്ട്ര , മധ്യപ്രദേശ്, തമിഴ്നാട് തുടങ്ങിയ രാജ്യത്തെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനാടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ഇതാ:
advertisement

മധ്യപ്രദേശ്: കോവിഡ് -19 കേസുകളുടെ വര്‍ദ്ധനവിനെത്തുടര്‍ന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും എല്ലാ ക്ലാസുകളും അടയ്ക്കുവാന്‍ ഉത്തരവിട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ജനുവരി 30-നോ 31-നോ ഉള്ള അവലോകന യോഗത്തിന് ശേഷം സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിഅറിയിപ്പുകള്‍ നല്‍കും. അതുവരെ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കില്ല.

മഹാരാഷ്ട്ര: മുംബൈ, പൂനെ, നാസിക്ക് എന്നിവയുള്‍പ്പെടെ സംസ്ഥാനത്തുടനീളമുള്ള സ്‌കൂളുകള്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകള്‍ ദീര്‍ഘകാലത്തേക്ക് അടച്ചിരിക്കുകയായിരുന്നു. എന്നാൽ സര്‍ക്കാര്‍ അടുത്തിടെ ഒരു അവലോകന യോഗം നടത്തുകയും ജനുവരി 24 മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാന്‍ അനുവദിക്കുകയും ചെയ്തു.

advertisement

അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പ്രഖ്യാപിച്ചത്, ''ഫെബ്രുവരി 1 മുതല്‍ പൂനെ ജില്ലയില്‍ സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കും. 1 മുതല്‍ 8 വരെ ക്ലാസുകള്‍ക്കുള്ള സ്‌കൂള്‍ സമയക്രമം സാധാരണ സമയത്തിന്റെ പകുതിയായിരിക്കും. എന്നാല്‍ 9 മുതല്‍ 10 വരെ ക്ലാസുകളില്‍ സ്‌കൂള്‍ പതിവ് ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. കോളേജുകളും കൃത്യ സമയത്തിനനുസരിച്ച് പ്രവര്‍ത്തിക്കും.

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് എല്ലാ സ്‌കൂളുകളും അടച്ചു. വിദ്യാഭ്യാസ ഡയറക്ടറേറ്റ് (DoE - The Directorate of Education) സ്‌കൂളുകള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഡല്‍ഹി സര്‍ക്കാര്‍, സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 85 ശതമാനം പേര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും തലസ്ഥാനത്ത് കോവിഡ് -19 കേസുകള്‍ കുറഞ്ഞുവരുന്നതിനാല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കാനുള്ള നിര്‍ദ്ദേശം ഡിഡിഎംഎ-യ്ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അടുത്തിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.

advertisement

ഉത്തര്‍പ്രദേശ്: സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സ്‌കൂള്‍ അടച്ചുപൂട്ടല്‍ നീട്ടി. നേരിട്ടുള്ള ക്ലാസുകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഇനിയും കാത്തിരിക്കേണ്ടി വരും. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച്, ഫെബ്രുവരി 15 വരെ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

അതേസമയം, വരാനിരിക്കുന്ന സെക്കന്‍ഡറി ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ പതിവുപോലെ തുടരുമെന്ന് ഉത്തര്‍പ്രദേശ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവ്‌നിഷ് കുമാര്‍ അവസ്തി അറിയിച്ചു. 2022 ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 7 വരെ ഏഴ് ഘട്ടങ്ങളിലായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍, ഉത്തര്‍പ്രദേശ് മാധ്യമിക് ശിക്ഷാ പരിഷത്ത് (UPMSP - Uttar Pradesh Madhyamik Shiksha Parishad) 10, 12 ബോര്‍ഡ് പരീക്ഷകള്‍ മാര്‍ച്ച് 10 ന് ശേഷം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

advertisement

ബീഹാര്‍: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും കോളേജുകളും കോച്ചിംഗ് സെന്ററുകളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ക്ലാസുകള്‍ ഓണ്‍ലൈനായാണ് ഇപ്പോൾ നടക്കുന്നത്. ഫെബ്രുവരി 6 വരെ സ്‌കൂളുകള്‍ക്ക് അവധിയായിരിക്കും.

രാജസ്ഥാന്‍: രാജസ്ഥാനില്‍ 10-12 ക്ലാസുകൾ ഫെബ്രുവരി 1 മുതലും, 6-9 ക്ലാസുകൾ ഫെബ്രുവരി 10 മുതലും തുറക്കുമെന്ന് സര്‍ക്കാര്‍ പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ വെള്ളിയാഴ്ച അറിയിച്ചു.

തമിഴ്നാട്: തമിഴ്നാട്ടിലെ സ്‌കൂളുകള്‍ 1-12 ക്ലാസുകള്‍ക്കായി ഫെബ്രുവരി ഒന്നിന് വീണ്ടും തുറക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. പ്ലേസ്‌കൂളുകള്‍, എല്‍കെജി, യുകെജി വിദ്യാലയങ്ങള്‍ അടഞ്ഞ് തന്നെ കിടക്കും. സര്‍വകലാശാലകള്‍, കോളേജുകള്‍, പോളിടെക്നിക് സ്ഥാപനങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ (കോവിഡ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നവ ഒഴികെ) എന്നിവ ഫെബ്രുവരി 1 മുതല്‍ വീണ്ടും തുറക്കാന്‍ അനുവദിക്കും.

advertisement

പശ്ചിമ ബംഗാള്‍: സംസ്ഥാനത്ത് എല്ലാ ക്ലാസുകളിലും നേരിട്ടുള്ള ക്ലാസുകള്‍ നടത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. സ്‌കൂളുകളും കോളേജുകളും ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിരിക്കുകയാണ്. ഹോസ്റ്റലുകള്‍ അടച്ചിടാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍, ഔദ്യോഗിക അറിയിപ്പ് പ്രകാരം അയാള്‍ക്ക് / അവള്‍ക്ക് ആവശ്യമായ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും ഹോസ്റ്റലില്‍ തന്നെ ഉച്ചഭക്ഷണവും നല്‍കണം.

ഹരിയാന: 10-12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഹരിയാന സര്‍ക്കാര്‍ സ്‌കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിച്ചു. 10, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ക്കായി ഫെബ്രുവരി 1 മുതല്‍ അവരുടെ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി കന്‍വര്‍ പാല്‍ അടുത്തിടെ അറിയിച്ചു.

കേരളം: കോവിഡ്-19 കേസുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികൾക്ക് സ്കൂളുകളിലെത്തിയുള്ള ക്ലാസുകള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 10 മുതല്‍ 12 വരെ ക്ലാസുകളിലെ, പ്രതിരോധ കുത്തിവയ്പ് എടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഓഫ്ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.

കോവിഡ് 19 പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗത്തെ തുടര്‍ന്ന് രാജ്യത്തെമ്പാടുമുള്ള സ്‌കൂളുകള്‍ അടച്ചിരിക്കുകയാണ്. സ്‌കൂള്‍ അടച്ചുപൂട്ടല്‍ കാരണം വിദ്യാര്‍ത്ഥികള്‍ക്ക്, പ്രത്യേകിച്ച് താഴ്ന്ന വരുമാന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കനത്ത പഠന നഷ്ടം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് നികത്താന്‍ വര്‍ഷങ്ങളെടുത്തേക്കുമെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍, പല സംസ്ഥാനങ്ങളും ഘട്ടംഘട്ടമായി സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനുള്ള നടപടികളിലാണ്.

Also Read- Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു

അതേസമയം രാജ്യത്ത് കോവിഡ് 19 മൂന്നാം തരംഗം കുറയുന്നതായിട്ടാണ് സൂചനകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തെ പുതിയ കേസുകളില്‍ വെള്ളിയാഴ്ചത്തേക്കാള്‍ ആറ് ശതമാനം കുറവാണ് രേഖപ്പെടുത്തിരിക്കുന്നത്. അതായത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.35 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 13.3 ശതമാനമായി രോഗവ്യാപന നിരക്ക് കുറഞ്ഞിരിക്കുകയാണ്. ചികിത്സയില്‍ കഴിയുന്നവരുടെ മൊത്തം എണ്ണം 20 ലക്ഷമായി കുറഞ്ഞു.

Also Read- Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇന്നലെ രോഗമുക്തി നേടിയത് 3.35 ലക്ഷം പേരാണ്. ഇന്നലെ 871 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സംഭവിച്ചത്. ഇതുവരെ 4,93,198 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ രോഗവ്യാപനം ഏറ്റവും ശക്തമായി തുടരുന്നത് കേരളത്തിലാണ്. മൂന്ന് ലക്ഷത്തിലധികം പേരാണ് കേരളത്തില്‍ ചികിത്സയിലുള്ളത്. പിന്നാലെ കേസുകള്‍ കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങള്‍ കര്‍ണാടക ( 2.8 ലക്ഷം), മഹാരാഷ്ട്ര (2.7 ലക്ഷം), തമിഴ്‌നാട് (2.1 ലക്ഷം) തുടങ്ങിയവയാണ്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Schools Reopen | സ്കൂളുകൾ ഇനി എന്ന് തുറക്കും? വിവിധ സംസ്ഥാനങ്ങളിൽ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നത് എപ്പോൾ?
Open in App
Home
Video
Impact Shorts
Web Stories