ആകെയുള്ള 230 സീറ്റിൽ കോൺഗ്രസ് 40.9 ശതമാനം വോട്ടോടെ 114 സീറ്റുകളാണ് സ്വന്തമാക്കിയത്. എന്നാല്‍ 41 ശതമാനം വോട്ടോടെ 109 സീറ്റാണ് ബിജെപി നേടിയത്. അതായത് തോറ്റ ബിജെപിക്ക് ജയിച്ച കോൺഗ്രസിനെക്കാൾ 0.1 ശതമാനം വോട്ട് കൂടുതലാണെന്ന് ചുരുക്കം. ബിജെപിക്ക് ആകെ 1,56,42,980 വോട്ട് ലഭിച്ചപ്പോൾ കോൺഗ്രസിന് കിട്ടിയത്. 1,55,95,153 വോട്ടുകളാണ്. അതായത് ഇരു പാർട്ടികളും തമ്മിലുള്ള വ്യത്യാസം 47,827 വോട്ടുകൾ മാത്രം. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ നോട്ടയ്ക്ക് 1.4 ശതമാനം വോട്ട് വിഹിതമുണ്ട്. നോട്ടയ്ക്ക് ആകെ കിട്ടിയത് 5,42,295 വോട്ടുകളാണ്.
advertisement
ചില സീറ്റുകൾ കുറഞ്ഞ ഭൂരിപക്ഷത്തിന് കൈവിട്ടതാണ് ബിജെപിക്ക് തിരിച്ചടിുയായത്. മധ്യപ്രദേശിലെ 13 സീറ്റുകളിലെ ഭൂരിപക്ഷം രണ്ടായിരം വോട്ടിന് താഴെയാണ്. ഇതിൽ എട്ടുസീറ്റുകളിലും കോൺഗ്രസാണ് വിജയിച്ചത്. 9 സീറ്റുകളിൽ ആയിരത്തിൽ താഴെയാണ് ഭൂരിപക്ഷം. ഇതിൽ ആറെണ്ണവും കോൺഗ്രസ് വിജയിച്ചു. ഈ 13 സീറ്റിൽ മൂന്ന് സീറ്റ് കോൺഗ്രസിൻറെ സിറ്റിംഗ് സീറ്റായിരുന്നു. ഇവ നിലനിർത്തിയതിനൊപ്പം അഞ്ചെണ്ണം ബിജെപിയിൽ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ബിജെപി കോൺഗ്രസിൽ നിന്ന് ഒരു സീറ്റ് പിടിച്ചെടുക്കുകയും ചെയ്തു.
