കോൺഗ്രസിന്റെ വിജയവും സച്ചിൻ പൈലറ്റിന്റെ തലപ്പാവും തമ്മിൽ എന്ത് ബന്ധം?
Last Updated:
രാജസ്ഥാനിൽ കോൺഗ്രസ്സിന്റെ നേട്ടം ആഘോഷിക്കാൻ മാത്രമല്ല, വർഷങ്ങൾ നീണ്ട വാശിയുടെ കൂടി വിജയമാണ് സച്ചിൻ പൈലറ്റിന് ഈ തെരഞ്ഞെടുപ്പ്. സച്ചിൻ പൈലറ്റ് തന്റെ പരമ്പരാഗത തലപ്പാവ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലൊന്നും ധരിച്ചിരുന്നില്ല. മാത്രമല്ല നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചരണത്തിനിടയിൽ നിരവധി തവണ അദ്ദേഹത്തിന് തലപ്പാവുകൾ സമ്മാനമായി ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച തലപ്പാവുകളൊക്കെയും ആദര സൂചകമായി നെറ്റിയിൽ വണങ്ങുക മാത്രമായിരുന്നു ചെയ്തത്.
ഇതിനു പിന്നിൽ ഒരു വാശിയുടെ കഥയുണ്ട്. നാലു വർഷങ്ങളായി നീളുന്ന കടുത്ത വാശിയുടെ കഥ. രാജസ്ഥാനിൽ 2014 ൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. തുടർന്ന് അടുത്ത തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വരുന്നതുവരെ പരമ്പരാഗത തലപ്പാവ് ധരിക്കില്ല എന്ന് അദ്ദേഹം പ്രതിജ്‍ഞ ചെയ്തു. ടർബൺ അഥവാ 'സഫ' എന്നാണ് രാജസ്ഥാനികൾ ധരിക്കുന്ന പ്രത്യേക തലപ്പാവിന്റെ പേര്.
രാജസ്ഥാനിൽ സർക്കാർ രൂപീകരിക്കുമെന്ന ആത്മവിശ്വാസം പൈലറ്റ് പ്രചരണത്തിലും പ്രവർത്തിയിലും ഉയർത്തിക്കാട്ടി. ഇത് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ച മികച്ച മുന്നേറ്റത്തിനും കാരണമായി എന്ന് കണക്കാക്കപ്പെടുന്നു. ഡിസംബർ 11 ന് പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളും അത് ശരിവയ്ക്കുന്നതാണ്.
advertisement
"2014-ൽ പാർട്ടിക്ക് ഒരു വലിയ തോൽവി അനുഭവിക്കേണ്ടി വന്നു. അന്ന് പാർട്ടി വീണ്ടും അധികാരത്തിൽ വരുവോളം തലപ്പാവ് ധരിക്കില്ലെന്ന് ഞാൻ പ്രതിജ്‍ഞ ചെയ്തതാണ്. കാരണം ഈ തലപ്പാവ് ഞാനെന്റെ സാംസ്കാരത്തിന്റെ ചിഹ്നമായാണ് ധരിക്കുന്നത്. പ്രതിഞ്‍ജയെ കുറിച്ച് ചോദിച്ചപ്പോൾ രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനായ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്നും വീണ്ടും തനിക്ക് 'സാഫ്' ധരിക്കാൻ കഴിയുമെന്നും ഉറപ്പുണ്ടായിരുന്നതായി സച്ചിൻ പൈലറ്റ് പറയുന്നു.
മുസ്ലീം ഭൂരിപക്ഷമുള്ള ടോങ്ക് നിയോജകമണ്ഡലത്തിൽ നിന്നാണ് ബിജെപി സ്ഥാനാർത്ഥി യൂനുസ് ഖാനെ തോൽപ്പിച്ച് സച്ചിൻ പൈലറ്റ് വിജയിച്ചത്. ദൗസയിൽ നിന്നും അജ്മീരിൽ നിന്നുമുള്ള മുൻ എംപി കൂടിയായിരുന്നു ഇദ്ദേഹം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 12, 2018 9:37 PM IST


