കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; പ്രഖ്യാപനം രാഹുൽഗാന്ധിക്ക് വിട്ടു

Last Updated:
ഭോപ്പാൽ: മുൻകേന്ദ്രമന്ത്രിയും മധ്യപ്രദേശ് പി.സി.സി അധ്യക്ഷനുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം രാത്രി ഒൻപതിന്. ഇന്നുചേർന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗമാണ് കമൽനാഥിന്റെ പേര് നിർദേശിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമൽനാഥിന്റെ പേര് നിർദേശിച്ചത്. മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ആനന്ദീബെൻ പട്ടേൽ കോൺഗ്രസ്സിനെ ക്ഷണിച്ചിരുന്നു. മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാൻ രാജി സമർപ്പിച്ചിരുന്നു.
തുടര്‍ച്ചയായി നാലാംതവണയും അധികാരത്തില്‍ എത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് മധ്യപ്രദേശില്‍ തടയിട്ടത് പിസിസി അധ്യക്ഷനായ കമല്‍നാഥിന്റെ തന്ത്രങ്ങളായിരുന്നു. കമല്‍നാഥ് അക്ഷരാര്‍ത്ഥത്തില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ്സിനെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കുകയായിരുന്നു. മറ്റുസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്സിന് വെല്ലുവിളിയായിരുന്ന സീറ്റ് വിഭജനം ഏറെക്കുറെ പരാതികളൊന്നുമില്ലാതെ പൂര്‍ത്തിയാക്കാന്‍ കമല്‍നാഥിന് സാധിച്ചിരുന്നു. ജനവികാരം മനസ്സിലാക്കാന്‍ സംസ്ഥാനത്തുടനീളം സര്‍വേകള്‍ നടത്തിയ കമല്‍നാഥിന് കര്‍ഷകര്‍ക്കും ദളിത് പിന്നാക്ക വിഭാഗങ്ങള്‍ക്കും ചെറുകിയ വ്യാപാരികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ രൂപപ്പെട്ട സര്‍ക്കാര്‍ വിരുദ്ധത വോട്ടാക്കിമാറ്റാന്‍ കഴിഞ്ഞു.
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും; പ്രഖ്യാപനം രാഹുൽഗാന്ധിക്ക് വിട്ടു
Next Article
advertisement
'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
'ദിലീപിന് കിട്ടിയ ആനുകൂല്യം എനിക്കും കിട്ടണം'; നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ
  • നടി ആക്രമിച്ച കേസിൽ ശിക്ഷ റദ്ദാക്കണമെന്ന് മാർട്ടിൻ ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്

  • ദിലീപിന് ലഭിച്ച ആനുകൂല്യം തനിക്കും വേണമെന്ന് മാർട്ടിൻ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്

  • മാർട്ടിന്റെ വിഡിയോ ഷെയർ ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റായതായും പോലീസ് കർശന നടപടി പ്രഖ്യാപിച്ചു

View All
advertisement