TRENDING:

ഇന്ത്യൻ ജനാധിപത്യത്തിന് അമേരിക്കയുടെ പ്രശംസ രാഹുൽ ​​ഗാന്ധിക്കേറ്റ തിരിച്ചടിയെന്ന് ബിജെപി

Last Updated:

കോൺഗ്രസിന്റെ യുവരാജാവിനേറ്റ വലിയൊരു തിരിച്ചടിയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ നമ്മുടെ ജനാധിപത്യം സുരക്ഷിതമാണെന്ന് സയ്യിദ് സഫർ ഇസ്ലാം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യൻ ജനാധിപത്യത്തെ പ്രശംസിച്ച് അമേരിക്ക. പിന്നാലെ രാഹുൽ ​ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപിയും രം​ഗത്തെത്തി. ഇന്ത്യ ഊർജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും രാജ്യത്തെത്തുന്ന ആർക്കും അത് സ്വയം മനസിലാക്കാവുന്ന കാര്യമാണെന്നും ആയിരുന്നു അമേരിക്കയുടെ പരാമർശം. അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനത്തിനെതിരെ വിമർശനങ്ങളുന്നയിക്കുന്ന രാഹുൽ ​ഗാന്ധിക്ക് ഇത് കനത്ത തിരിച്ചടിയാണെന്നാണ് ബിജെപിയുടെ പ്രതികരണം. ഇത് കോൺഗ്രസിന്റെ യുവരാജാവിനേറ്റ ശക്തമായ തിരിച്ചടിയാണെന്ന് ബിജെപി ദേശീയ വക്താവ് സയ്യിദ് സഫർ ഇസ്ലാം പറഞ്ഞു.
(File photo: PTI)
(File photo: PTI)
advertisement

”അമേരിക്കൻ സന്ദർശന വേളയിൽ രാഹുൽ ഗാന്ധി ഒട്ടും ലജ്ജയില്ലാതെ നമ്മുടെ ജനാധിപത്യത്തെ വിമർശിക്കുന്നത് വിരോധാഭാസമല്ലേ? അതേസമയം തന്നെ, അമേരിക്ക നമ്മുടെ രാജ്യത്തെ ജനാധിപത്യത്തെ പ്രശംസിക്കുന്നു. കോൺഗ്രസിന്റെ യുവരാജാവിനേറ്റ വലിയൊരു തിരിച്ചടിയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ നമ്മുടെ ജനാധിപത്യം സുരക്ഷിതമാണ്”, സയ്യിദ് സഫർ ഇസ്ലാം പറഞ്ഞു.

Also read-Sachin Pilot| സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടും; ലാൻഡ് ചെയ്യുന്നത് തൽക്കാലം ബിജെപിയിൽ അല്ല; പുതിയ പാർട്ടി രജിസ്റ്റർ ചെയ്തു

advertisement

അമേരിക്കൻ നാഷണൽ സെക്യൂരിറ്റി കൗൺസിലിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് കോർഡിനേറ്റർ ജോൺ കിർബിയാണ് തിങ്കളാഴ്ച ഇന്ത്യൻ ജാധിപത്യത്തെക്കുറിച്ച് ശ്രദ്ധേയമായ പരാമർശം നടത്തിയത്. ഈ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സയ്യിദ് സഫർ ഇസ്ലാം.

“ഇന്ത്യ ഊർജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെയെത്തുന്ന ആർക്കും അത് സ്വയം മനസിലാക്കാൻ സാധിക്കും. ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയെയും ആവശ്യകതയെയും കുറിച്ചുള്ള ചർച്ചകളുടെ ഭാഗമാകാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”, എന്നായിരുന്നു കിർബിയുടെ പ്രസ്താവന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ മാസം അവസാനം അമേരിക്ക സന്ദർശിക്കാനിരിക്കുകയാണ്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യൻ ജനാധിപത്യത്തിന് അമേരിക്കയുടെ പ്രശംസ രാഹുൽ ​​ഗാന്ധിക്കേറ്റ തിരിച്ചടിയെന്ന് ബിജെപി
Open in App
Home
Video
Impact Shorts
Web Stories