TRENDING:

ഭാര്യ ബ്ലൂഫിലിം കാണുന്നതോ സ്വയംഭോഗം ചെയ്യുന്നതോ ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് ഹൈക്കോടതി

Last Updated:

ഭാര്യ ബ്ലൂ ഫിലിം കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഹിന്ദു മാരേജ് ആക്ട് പ്രകാരം ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭാര്യ ബ്ലൂഫിലിം കാണുന്നതോ സ്വയംഭോഗം ചെയ്യുന്നതോ ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ അമിതമായി ബ്ളു ഫിലിം കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ഹിന്ദു മാരേജ് ആക്ട് പ്രകാരം ക്രൂരതയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് വിവാഹമോചന ഹർജി നൽകയത്. എന്നാൽ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി വിവാഹമോചനത്തിനുള്ള ഹർജി തള്ളുകയായിരുന്നു.
News18
News18
advertisement

ഇത്തരം വ്യക്തിപരമായ പ്രവൃത്തികൾ വിവാഹമോചനത്തിന് കാരണമായ നിയമപരമായ ക്രൂരതയായി മാറില്ലെന്ന് ജസ്റ്റിസ് ജി ആർ സ്വാമിനാഥനും ജസ്റ്റിസ് ആർ പൂർണിമയും അടങ്ങുന്ന ബെഞ്ച് വിധിച്ചു.

ക്രൂരതയാരോപിച്ചും ലൈംഗികമായി പകരുന്ന രോഗമുണ്ടെന്നും ഉൾപ്പെടെ നിരവധി കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഭർത്താവ് ഭാര്യയിൽ നിന്ന് വിവാഹമോചനം തേടി ഹർജി നൽകിയത്. മുമ്പ് സമാനാവശ്യം കരൂരിലെ കുടുംബ കോടതി തള്ളിയതിനെ തുടർന്നാണ് ഭർത്താവ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഭാര്യയുടെ ദാമ്പത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാൻ കുടുംബ കോടതിയും അനുമതിയും നൽകിയിരുന്നു.

advertisement

ആരോപണങ്ങൾ പരിശോധിച്ച ഹൈക്കോടതി ഭർത്താവിന്റെ അവകാശവാദങ്ങൾക്ക് തെളിവില്ലെന്ന് കണ്ടെത്തി. ലൈംഗിക രോഗത്തെക്കുറിച്ചുള്ള അവകാശവാദം ശരിവയ്ക്കുന്ന വൈദ്യ പരിശോധനകളോ വിദഗ്ദ്ധ അഭിപ്രായങ്ങളോ സമർപ്പിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭാര്യ പതിവായി ബ്ളൂ ഫിലിം കാണുകയും സ്വയംഭോഗത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവെന്ന ഭർത്താവിന്റെ വാദം ക്രൂരതയ്ക്ക് തുല്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ പതിവായി കാണുന്നത് ഭാര്യയുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാമെന്നും എന്നിരുന്നാലും ഇത് ക്രൂരമായി പെരുമാറുന്നതിന് തുല്യമല്ലെന്നും കോടതി പറഞ്ഞു.

വിവാഹത്തിന് ശേഷം ഒരു സ്ത്രീ വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിന് കാരണങ്ങളിലൊന്നാകാമെന്നും എന്നാൽ സ്വയംഭോഗം ചെയ്യുന്നത് വിവാഹമോചനത്തിന് കാരണമാകില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

advertisement

പുരുഷന്മാർക്കിടയിൽ സ്വയംഭോഗം സാർവത്രികമാണെന്ന് അംഗീകരിക്കപ്പെടുമ്പോൾ, സ്ത്രീകൾ നടത്തുന്ന സ്വയംഭോഗത്തെ ഒരു അപമാനമായി കാണാൻ കഴിയില്ലെന്നും  സ്വയംഭോഗം ചെയ്യുന്നത് വിലക്കപ്പെട്ട കനിയല്ലെന്നും കോടതി പറഞ്ഞു.

ബ്ളു ഫിലിം സ്ത്രീകളെ വസ്തുവത്കരിക്കുകയും അവരെ അപമാനിക്കുന്ന രീതിയിൽ ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ, അതിനെ ധാർമ്മികമായി ന്യായീകരിക്കാനാവില്ല. വ്യക്തിപരവും സമൂഹപരവുമായ ധാർമ്മിക മാനദണ്ഡങ്ങൾ ഒരു കാര്യവും നിയമലംഘനം മറ്റൊന്നുമാണ്. ആരോപണ വിധേയയയുടെ പ്രവൃത്തി നിയമലംഘനമല്ലെന്നിരിക്കെ ഭർത്താവിന്  വിവാഹമോചനം തേടാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

ക്രൂരതയെക്കുറിച്ചുള്ള മറ്റ് ആരോപണങ്ങൾക്ക് തെളിവുകളുടെ അഭാവവും കോടതി ചൂണ്ടിക്കാട്ടി. ഭാര്യ വീട്ടുജോലികൾ അവഗണിച്ചെന്നും, മാതാപിതാക്കളോട് മോശമായി പെരുമാറിയെന്നും, ദീർഘനേരം ഫോൺ സംഭാഷണങ്ങൾ നടത്തിയെന്നും ഭർത്താവ് ആരോപിച്ചു.എന്നാൽ ഈ വാദങ്ങളെ പിന്തുണയ്ക്കുന്ന സാക്ഷികളോ തെളിവുകളോ ഹാജരാക്കിയില്ല.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവാഹശേഷം ഏകദേശം രണ്ട് വർഷത്തോളം ദമ്പതികൾ ഒരുമിച്ച് താമസിച്ചതും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുടെ പെരുമാറ്റം ശരിക്കും മോശമായിരുന്നു എന്ന് ഭർത്താവ് വിശ്വസിച്ചിരുന്നുവെങ്കിൽ വിവാഹമോചനം തേടാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വരില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
ഭാര്യ ബ്ലൂഫിലിം കാണുന്നതോ സ്വയംഭോഗം ചെയ്യുന്നതോ ഭർത്താവിനോടുള്ള ക്രൂരതയല്ലെന്ന് ഹൈക്കോടതി
Open in App
Home
Video
Impact Shorts
Web Stories