TRENDING:

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷമിയെ കളത്തിലിറക്കാന്‍ ബിജെപി?

Last Updated:

മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിനെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിച്ച താരം കൂടിയാണ് ഷമി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ സ്ഥാനാര്‍ത്ഥിയായി കളത്തിലിറക്കാന്‍ ബി.ജെ.പി. ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മുഹമ്മദ് ഷമി
മുഹമ്മദ് ഷമി
advertisement

സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട കാര്യം മുഹമ്മദ് ഷമിയോട് സംസാരിച്ചെന്നും എന്നാല്‍ താരം ഇക്കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം വിശ്രമത്തിലാണ്.

മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യന്‍ ടീമിനെ ഏകദിന ലോകകപ്പ് ഫൈനലില്‍ എത്തിച്ച താരം കൂടിയാണ് ഷമി. എന്നാല്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ ഓസ്‌ട്രേലിയയ്ക്ക് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു. മത്സരത്തിന് ശേഷം ടീമിലെ കളിക്കാരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആശ്വപ്പിക്കുന്ന വീഡിയോയും വൈറലായിരുന്നു.

ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മുഹമ്മദ് ഷമിയെ മോദി പ്രശംസിക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ ഷമിയുടെ ഗ്രാമമായ അമ്‌റോഹയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രഖ്യാപിച്ചിരുന്നു.

advertisement

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഷമിയെ പശ്ചിമബംഗാളില്‍ അണിനിരത്താനുള്ള ബിജെപി ചര്‍ച്ചകള്‍ പോസിറ്റീവായി മുന്നേറുകയാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബംഗാളിലെ ന്യൂനപക്ഷ മേഖലയിലെ വോട്ടുകള്‍ പാര്‍ട്ടിയ്ക്ക് ഉറപ്പിക്കാന്‍ ഷമിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തി. സന്ദേശ്ഖാലി ആക്രമണത്തിലൂടെ വാര്‍ത്തകളിലിടം നേടിയ ബാസിര്‍ഘട്ട് ലോക്‌സഭാ മണ്ഡലത്തില്‍ ഷമിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന ആവശ്യം.

മലയാളം വാർത്തകൾ/ വാർത്ത/India/
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഹമ്മദ് ഷമിയെ കളത്തിലിറക്കാന്‍ ബിജെപി?
Open in App
Home
Video
Impact Shorts
Web Stories