മണിപ്പൂരിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുനാൻ(ഗ്രീസ്), മിസ്ർ(ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളും എല്ലാത്തരത്തിലുമുള്ള സാഹചര്യങ്ങളെയും കണ്ടിട്ടുണ്ട്. യുനാൻ(ഗ്രീസ്), മസ് ർ(ഈജിപ്ത്), റോമ തുടങ്ങിയ എല്ലാ നാഗരിതകളും ഭൂമുഖത്ത് നിന്ന് നശിച്ചുപോയി. എന്നാൽ നമ്മുടെ നാഗരികതയിൽ നമ്മൾ ഇപ്പോഴും ഇവിടെയുണ്ട്, അദ്ദേഹം വ്യക്തമാക്കി.
മാസങ്ങളോളം നീണ്ടനിന്ന സംഘർഷത്തിന് ശേഷം അദ്ദേഹം ആദ്യമായാണ് മണിപ്പൂർ സന്ദർശിക്കുന്നത്. ഹിന്ദുസമൂഹം ധർമത്തിന്റെ ആഗോള സംരക്ഷകരാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
''ഭാരതം എന്നത് ഒരിക്കലും നശിക്കാത്ത നാഗരികതയുടെ പേരാണ്. അത് നമ്മുടെ സമൂഹത്തിൽ ഒരു ശൃംഖല സൃഷ്ടിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഹിന്ദുസമൂഹം എപ്പോഴും ഇവിടെ നിലനിൽക്കുന്നത്. ഹിന്ദു ധർമം നശിച്ചാൽ ലോക നാഗരികതകളും ഇല്ലാതാകും. ഹിന്ദുക്കൾ ഇല്ലാതായാൽ ലോകം ഇല്ലാതാകും,'' അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂർവികരുടെ പിൻഗാമികളായതിനാൽ ഇന്ത്യയിലുള്ള എല്ലാവരും ഹിന്ദുക്കളാണെന്ന് മോഹൻ ഭാഗവത് നേരത്തെ പറഞ്ഞിരുന്നു. ഭാരതം കൂടുതൽ ശക്തമാകണമെങ്കിൽ അതിന്റെ സമ്പദ് വ്യവസ്ഥ പൂർണമായും സ്വാശ്രയമായിരിക്കണമെന്നും ഊന്നിപ്പറഞ്ഞു. എന്നാൽ, രാഷ്ട്രനിർമാണത്തിന് സൈനിക ശേഷിയും അറിവുകൊണ്ടുള്ള ശേഷിയും ഒരുപോലെ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''രാഷ്ട്രം നിർമിക്കുമ്പോൾ ആദ്യം വേണ്ടത് ശക്തിയാണ്. ശക്തിയെന്നാൽ സാമ്പത്തിക ശേഷിയാണ്. ശ്രേഷ്ഠത(Superiority) എന്ന വാക്കിന് ചിലപ്പോൾ തെറ്റായ അർത്ഥം കൽപ്പിക്കുന്നു. എന്നാൽ നമ്മുടെ സമ്പദ് വ്യവസ്ഥ പൂർണമായും സ്വാശ്രയമായിരിക്കണം. നമ്മൾ ആരെയും ആശ്രയിക്കരുത്,'' മോഹൻ ഭാഗവത് പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാർ സ്വദേശി ഉത്പ്പന്നങ്ങൾ ഉപയോഗിക്കാൻ ആഹ്വാനം ചെയ്ത സമയത്താണ് മോഹൻ ഭാഗവതിന്റെ ഈ പരാമർശം. എന്നാൽ മുന്നോട്ടുള്ള വഴി അത്ര ബുദ്ധിമുട്ട് നിറഞ്ഞതല്ലെന്ന് ഭാഗവത് പറഞ്ഞു.
