TRENDING:

'സ്ത്രീസുരക്ഷ വീടുകളിലെങ്കിലും ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചശേഷം യുവതി ജീവനൊടുക്കി

Last Updated:

വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആഗ്ര: വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിവെച്ച ശേഷം യുവതി ജീവനൊടുക്കി. യു പിയിലെ ആഗ്രയിലാണ് സംഭവം. വിദ്യാപുരം കോളനിയിലെ മോന ദ്വിവേദി എന്ന 30കാരിയാണ് നാടന്‍ തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിച്ചത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

വെള്ളിയാഴ് രാവിലെ വീട്ടിലെ മുറിക്കുള്ളില്‍ വെച്ച് ഇവര്‍ സ്വയം വെടിവെക്കുകയായിരുന്നെന്നാണ് വിവരം. ശബ്ദം കേട്ട് മറ്റുള്ളവര്‍ എത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മോനയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തിന് മുമ്പ് മൂന്ന് പേജ് വരുന്ന ഒരു കുറിപ്പ് മോന കുടുംബാംഗങ്ങളുടെ ഫോണിലേക്ക് അയച്ചിരുന്നു. പ്രധാനമന്ത്രി വായിക്കാനായി എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

വീടുകള്‍ക്കുള്ളിലെങ്കിലും സ്ത്രീസുരക്ഷ ഉറപ്പുവരുത്തണമെന്നാണ് കത്തില്‍ യുവതി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. തന്റെ മരണത്തിന് കാരണം ഭര്‍തൃസഹോദരന്മാരുടെ പീഡനമാണെന്നും ഇവര്‍ പറയുന്നു. അംബുജ്, പങ്കജ് എന്നീ ഭര്‍തൃസഹോദരന്മാര്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ആള്‍ക്കാരാണ്. തന്നെ സ്ഥിരം മര്‍ദിക്കും. ഞാന്‍ ഒരു പാവം കുടുംബത്തില്‍ പെട്ടതാണ്. അമ്മ ചെറുപ്പത്തിലേ മരിച്ചു. അച്ഛന്‍ മദ്യപാനിയായിരുന്നു. താന്‍ നേരിടുന്ന ദുരവസ്ഥ ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നാണ് ഭര്‍തൃസഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയത്.

advertisement

Also Read- സൂരജിന് തൂക്കുകയർ ഉറപ്പാക്കാൻ പ്രോസിക്യൂഷൻ; ഉത്രയെ കൊലപ്പെടുത്തിയത് സ്വത്തിന് വേണ്ടി

പതിനാറാം വയസിലാണ് തന്റെ വിവാഹം നടന്നത്. ഭര്‍ത്താവ് ഉപേക്ഷിക്കുമോയെന്ന ഭയം കാരണം ഉപദ്രവങ്ങളൊന്നും അദ്ദേഹത്തോട് പറയാനായില്ലെന്നും യുവതി കത്തില്‍ പറയുന്നു. യുവതിയുടെ മരണം ആത്മഹത്യ തന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് യു പി പൊലീസ് വ്യക്തമാക്കി. ചെറിയ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും ഭര്‍തൃസഹോദരന്മാര്‍ യുവതിയെ പരിഹസിക്കാറുണ്ടായിരുന്നെന്നും പൊലീസ് പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: A mother-of-two allegedly took her own life by shooting herself with a country-made gun at her residence in Vidyapuram Colony in Uttar Pradesh’s Agra Friday morning. In a three-page note the now-deceased woman -identified as Mona Dwivedi (30) - left behind, she urged Prime Minister Narendra Modi to “ensure the safety of women in their houses.” As per reports, Dwivedi locked herself inside her room and shot herself in the chest with the country-made weapon around 10 am on Friday.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
'സ്ത്രീസുരക്ഷ വീടുകളിലെങ്കിലും ഉറപ്പാക്കണം'; പ്രധാനമന്ത്രിക്ക് കത്തെഴുതിവെച്ചശേഷം യുവതി ജീവനൊടുക്കി
Open in App
Home
Video
Impact Shorts
Web Stories