നാളുകളായി അടുപ്പത്തിലായിരുന്ന പ്രിയങ്കയും നിഖിലും തമ്മിലുള്ള വിവാഹനിശ്ചയം 2023 ജനുവരിയിലാണ് കഴിഞ്ഞത്. 2026 ഫെബഹ്രുവരിയിൽ ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നു. നോയിഡയിലെ ഒരു സ്വകാര്യ ടെലികോം കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു പ്രിയങ്ക. സ്വന്തം കുടുംബത്തിന്‍റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ വിവാഹം കഴിക്കുവെന്നായിരുന്നു പ്രിയങ്കയുടെ തീരുമാനം. ഇക്കാര്യത്തിൽ ഉൾപ്പെടെ പ്രിയങ്കയെ എല്ലാ കാര്യങ്ങളിലും നിഖിൽ പിന്തുണച്ചിരുന്നുവെന്ന് സഹോദരൻ പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇരുവരും അമ്യൂസ്‌മെന്റ് പാർക്കിൽ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ദിവസത്തിന്റെ ആദ്യഭാഗം ജല സവാരികളിൽ ചെലവഴിച്ച ശേഷം, വൈകുന്നേരം അവർ അമ്യൂസ്‌മെന്റ് പാർക്കിലെ റെഡിങ് വിഭാഗത്തിലേക്ക് പോകുകയായിരുന്നു. ഏകദേശം വൈകുന്നേരം 6:15 ഓടെയാണ് ഇരുവരും റോളർ കോസ്റ്റർ റൈഡിൽ കയറിയത്.
advertisement
റോളർ കോസ്റ്റർ ഏറ്റവും ഉയരത്തിലെത്തിയപ്പോൾ സപ്പോർട്ടിംഗ് സ്റ്റാൻഡ് ഒടിഞ്ഞ് പ്രിയങ്ക താഴേക്ക് വീഴുകയായിരുന്നുവെന്ന് നിഖിൽ പോലീസിനോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായ പരിക്കുകളാണ് യുവതിക്ക് ഉണ്ടായത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 289 (മൃഗങ്ങളോടോ യന്ത്രങ്ങളോടോ ഉള്ള അശ്രദ്ധ), 106 (അശ്രദ്ധമൂലമുള്ള കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ) എന്നിവ പ്രകാരം മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം ഫൺ ആൻഡ് ഫുഡ് വില്ലേജിന്റെ മാനേജ്‌മെന്റിൽ നിന്നും അപകടത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ലഭിച്ചിട്ടില്ല. പാർക്ക് ഒരു പ്രസ്താവന ഇറക്കുകയോ മാധ്യമ അന്വേഷണങ്ങൾക്ക് മറുപടി നൽകുകയോ ചെയ്തിട്ടില്ല. അപകടം നടന്ന പാർക്കിന്റെ ഭാഗം ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.